---
title: "#YouthMarch  |  യൂത്ത്മാർച്ച് നാളെ ; വിദ്വേഷത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജാഥാ പ്രയാണം നാദാപുരത്ത്"
english_title: "#YouthMarch #tomorrow #MuslimYouthLeague #march #against #hatred #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165332/youthmarch-tomorrow-muslimyouthleague-march-against-hatred-nadapuram"
published_at: "2023-11-26T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65637a13ed51a_march.jpg"
keywords: []
---

# #YouthMarch  |  യൂത്ത്മാർച്ച് നാളെ ; വിദ്വേഷത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജാഥാ പ്രയാണം നാദാപുരത്ത്

> **Lead Summary:** **നാദാപുരം: [ **വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് തിങ്കളാഴ്ച്ച നാദാപുരത്ത് പ്രയാണം നടത്തും. കാലത്ത് 7.30ന് രക്തസാക്ഷി മുഹമ്മദ് അസ്‌ലമിൻ്റെ ഖബർ സിയാറത്തിന് ശേഷം മണ്ഡലത്തിൽ പ്രവേശിക്കുന്ന യൂത്ത് മാർച്ച് കാലത്ത് 8ന് തൂണേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി ഇസ്‌മായിൽ ഉദ്ഘാടനം ചെയ്യും.

## Article Content

**നാദാപുരം: [ **വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് തിങ്കളാഴ്ച്ച നാദാപുരത്ത് പ്രയാണം നടത്തും. കാലത്ത് 7.30ന് രക്തസാക്ഷി മുഹമ്മദ് അസ്‌ലമിൻ്റെ ഖബർ സിയാറത്തിന് ശേഷം മണ്ഡലത്തിൽ പ്രവേശിക്കുന്ന യൂത്ത് മാർച്ച് കാലത്ത് 8ന് തൂണേരിയിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി ഇസ്‌മായിൽ ഉദ്ഘാടനം ചെയ്യും.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് പാറക്കടവ് ടൗണിൽ നൽകുന്ന സ്വീകരണ സമ്മേളനം എം.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്യും. കാലത്ത് 11.30ന് വളയം ടൗണിലെ സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2ന് ഭൂമിവാതുക്കൽ അങ്ങാടിയിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.45 ന് വാണിമേൽ മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന യൂത്ത് മാർച്ച് സമാപന റാലി തെരുവംപറമ്പ് കല്ലാച്ചി വഴി നാദാപുരത്ത് അവസാനിക്കും.

ജാഥാംഗമായിരിക്കെ മരണപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് തമീം നഗറിൽ നടക്കുന്ന സമാപന സമ്മേളനം മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165332/youthmarch-tomorrow-muslimyouthleague-march-against-hatred-nadapuram)