---
title: "#Championship  |  ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ; പാട്ടേൺ കാരന്തൂരും വോളി ഫ്രണ്ട്‌സ് പയമ്പ്രയും ജേതാക്കൾ"
english_title: "#District #Volleyball #Championship #Pattern #Karantur #VolleyFriends #Payambra #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165361/district-volleyball-championship-pattern-karantur-volleyfriends-payambra-winners"
published_at: "2023-11-27T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564168440108_volley.jpg"
keywords: []
---

# #Championship  |  ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ; പാട്ടേൺ കാരന്തൂരും വോളി ഫ്രണ്ട്‌സ് പയമ്പ്രയും ജേതാക്കൾ

> **Lead Summary:** **വളയം: [ **കോഴിക്കോട്‌ ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് വിഷൻ വളയവും സംയുക്തമായി സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ കോഴിക്കോട് ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

## Article Content

**വളയം: [ **കോഴിക്കോട്‌ ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും വളയം ഗ്രാമപഞ്ചായത്ത് വിഷൻ വളയവും സംയുക്തമായി സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ കോഴിക്കോട് ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

ചാമ്പ്യൻഷിപ്പ് സമാപന യോഗത്തിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് ഉപഹാരം നൽകി.കെ വിനോദൻ അധ്യക്ഷനായി കെ കെ വിജേഷ്,നസീമ.എൻ, കൺവീനർ പി പി ഷൈജു,സി.ബാലൻ,മുൻവോളിബോൾ താരം പ്രദീപ്‌ കുമാർ,കെ.നസീർ,പ്രദീപൻ മാസ്റ്റർ നരിപ്പറ്റ എന്നിവർ സംസാരിച്ചു .

പെൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വോളി അക്കാദമി കക്കട്ടിലിനെ പരാജയപ്പെടുത്തി പാട്ടേൺ കാരന്തൂർ ജേതാക്കളായി.വോളിഫ്രണ്ട്‌സ് പായമ്പ്ര മൂന്നാം സ്ഥാനം നേടി.

ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ വോളി അക്കാദമി നടുവണ്ണൂരിനെ പരാജയപ്പെടുത്തി വോളിഫ്രണ്ട്‌സ് പയമ്പ്ര ജേതാക്കളായി.ബ്രദഴ്സ് വാണിമേൽ മൂന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165361/district-volleyball-championship-pattern-karantur-volleyfriends-payambra-winners)