---
title: "#NCCDay  |   ഒരുമയുടെ സന്ദേശവുമായി പുറമേരിയിൽ എൻ.സി.സി ദിനാഘോഷം ആചരിച്ചു"
english_title: "#NCCDay #celebrated  #Purameri #message #unity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165363/nccday-celebrated-purameri-message-unity"
published_at: "2023-11-27T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656419357984b_ncc_2.jpg"
keywords: []
---

# #NCCDay  |   ഒരുമയുടെ സന്ദേശവുമായി പുറമേരിയിൽ എൻ.സി.സി ദിനാഘോഷം ആചരിച്ചു

> **Lead Summary:** **പുറമേരി: [ **കുട്ടികളിൽ സ്നേഹത്തിൻ്റെയും ഒരുമയുടെയുടെയും സന്ദേശമുണർത്തി എൻ.സി.സി. ദിനാഘോഷം ആചരിച്ചു.

## Article Content

**പുറമേരി: [ **കുട്ടികളിൽ സ്നേഹത്തിൻ്റെയും ഒരുമയുടെയുടെയും സന്ദേശമുണർത്തി എൻ.സി.സി. ദിനാഘോഷം ആചരിച്ചു.

കണ്ണൂർ 31 കേരള ബറ്റാലിയനു കീഴിലുള്ള പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റാണ് വിലങ്ങാട് അടുപ്പിൽ കോളനിയിലുള്ള ആദിവാസി വിഭാഗം കുട്ടികളോടൊപ്പം ഒരു ദിവസം ചിലവഴിച്ച് ഒരുമയുടെ സന്ദേശം പകർന്നിരിക്കുന്നത്.

ഒപ്പം ഇവിടെ പ്രവർത്തിക്കുന്ന സാമൂഹ്യ പഠനകേന്ദ്രമായ വായനാമുറിയിലേക്ക് കാഡറ്റുകൾ സാഹിത്യ പുസ്തകങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി.

പരിപാടിയിൽ സാമൂഹ്യ പഠനകേന്ദ്രം ഭാരവാഹികളായ നന്ദു, ജയകുമാർ, എൻ സി സി ഓഫീസർ മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു. കാഡററുകളായ സാധികഎൻ.എം.അഥർവ് സുരേന്ദ്രൻ, ധാർമിക്, ലിയാന , നിരഞ്ജ്, സായൂജ്, സുദേവ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165363/nccday-celebrated-purameri-message-unity)