---
title: "#Training  |  വളയത്ത് ജാഗ്രത സമിതി അംഗങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചു"
english_title: "#Training #organized #members # Valayam #JagrathaSamithi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165771/training-organized-members-valayam-jagrathasamithi"
published_at: "2023-11-28T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656629fabbe4e_training.jpg"
keywords: []
---

# #Training  |  വളയത്ത് ജാഗ്രത സമിതി അംഗങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **വളയം :[ **വനിതാ കമ്മീഷൻ്റെയും, വളയം പഞ്ചായത്തും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചു. പരിപാടി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്‌തു.

## Article Content

**വളയം :[ **വനിതാ കമ്മീഷൻ്റെയും, വളയം പഞ്ചായത്തും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചു. പരിപാടി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്‌തു.

വളയം പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷത വഹിച്ചു . അഡ്വ: സി കെ സാജിറ കൺസൽട്ടൻ്റ് ലീഗൽ റിസോഴ്‌സ്‌ സെൻ്റർ കോഴിക്കോട് പരിശീലനത്തിന് നേതൃത്വം നൽകി.

വൈ പ്രസിഡന്റ് പി ടി നിഷ,സ്ഥിരംസമിതി അധ്യക്ഷരായ എം സുമതി,കെ വിനോദൻ, എം കെ അശോകൻ പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, അസി: സെക്രട്ടറി രാജീവൻ പുനത്തിൽ,ഐസി ഡി എസ് സൂപ്പർവൈസർ പി ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165771/training-organized-members-valayam-jagrathasamithi)