---
title: "#MuslimYouthLeague  |   മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് അരൂരിൽ ഉജ്വല സ്വീകരണം"
english_title: "#MuslimYouthLeague #youthmarch #received #grandwelcome #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165940/muslimyouthleague-youthmarch-received-grandwelcome-aroor"
published_at: "2023-11-29T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656752c672db3_muslimleague.jpg"
keywords: []
---

# #MuslimYouthLeague  |   മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് അരൂരിൽ ഉജ്വല സ്വീകരണം

> **Lead Summary:** **അരൂർ: [**[ ] വിദ്വേഷത്തിനെതിരെ , ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത്മാർച്ചിന് പുറമേരി പഞ്ചായത്തിലെ അരൂരിൽ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് ഉജ്വല സ്വീകരണം നൽകി.പരിപാടി ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: [**[ ] വിദ്വേഷത്തിനെതിരെ , ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത്മാർച്ചിന് പുറമേരി പഞ്ചായത്തിലെ അരൂരിൽ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് ഉജ്വല സ്വീകരണം നൽകി.പരിപാടി ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു.

വിദ്വേഷത്തെ ചെറുക്കാൻ ഭരണഘടന ആയുധമാക്കണമെന്നും ഭരണഘടനാമൂല്യങ്ങളും രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും തിരിച്ചറിയാൻ കഴിയുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിലൂടെ സംഘ പരിവാറിന്റെ വിദ്വേഷ പ്രചാരണത്തെ തോൽപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു . ചടങ്ങിൽ കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻ മിസ്ഹബ് കീഴരിയൂർ, വൈസ് ക്യാപ്റ്റൻ ടി.മൊയ്തീൻ കോയ, കോഡിനേറ്റർ കെ.എം.എ.റഷീദ്, ഡയറക്ടർ സി.ജാഫർ സാദിഖ്, അസിസ്റ്റൻറ് ഡയറക്ടർ എം.പി ഷാജഹാൻ, മൻസൂർ ഇടവലത്ത്, വി.പി കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.ടി അബ്ദുറഹിമാൻ,പ്രൊഫ: ഇ.കെ.അഹമ്മദ്, സി.കെ.പോക്കർ മാസ്റ്റർ, എ.പി.മുനീർ, ആയിനി മൊയ്തു ഹാജി, കെ.സൂപ്പി മാസ്റ്റർ, എം.എ.ഗഫൂർ, മുഹമ്മദ് പുറമേരി,

ഹാരിസ് കിഴക്കയിൽ, ആർ.കെ.റഫീഖ്, യൂനുസ് വള്ളിൽ, എം.അൻസാർ, സി.കെ.സയീദ്, കെ.പി.അമീർ, വി.പി.ഷക്കീൽ, മുഹമ്മദ് കീപ്പാട്ട്, എ.കെ.ഷബീർ, വി.പി അർഷാദ്, വി.പി.സിനാൻ, ഷംനാദ് നെരോത്ത്, എൻ.കെ. അലിമത്, സബീദ കേളോത്ത് എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ ഷംസു മഠത്തിൽ സ്വാഗതവും എ.പി ജാഫർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165940/muslimyouthleague-youthmarch-received-grandwelcome-aroor)