---
title: "#KMuralidharanMP   |   സ്‌കൂള്‍ കലോത്സവങ്ങള്‍ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതാകണം. കെ.മുരളീധരന്‍ എം.പി"
english_title: "#School #artfestivals #should #nurture #children's #artistic #sensibilities #KMuralidharanMP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/165961/school-artfestivals-should-nurture-childrens-artistic-sensibilities-kmuralidharanmp"
published_at: "2023-11-29T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656766912e744_murali.jpg"
keywords: []
---

# #KMuralidharanMP   |   സ്‌കൂള്‍ കലോത്സവങ്ങള്‍ കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതാകണം. കെ.മുരളീധരന്‍ എം.പി

> **Lead Summary:** **അരൂര്‍ :[ ** സ്‌കൂള്‍ കലോത്സവങ്ങള്‍ കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കാനുള്ളതാകണമെന്ന് കെ.മുരളീധരന്‍ എ.പി പരഞ്ഞു. മത്സരം ഒരിക്കലും രക്ഷിതാക്കള്‍ തമ്മിലാകരുത്. നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം അരൂര്‍ യു.പി സ്‌കീളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**അരൂര്‍ :[ ** സ്‌കൂള്‍ കലോത്സവങ്ങള്‍ കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കാനുള്ളതാകണമെന്ന് കെ.മുരളീധരന്‍ എ.പി പരഞ്ഞു. മത്സരം ഒരിക്കലും രക്ഷിതാക്കള്‍ തമ്മിലാകരുത്. നാദാപുരം ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം അരൂര്‍ യു.പി സ്‌കീളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ കലോത്സവങ്ങളില്‍ വിജയികളായവരാണ് കേരളത്തില്‍ ചില മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതരില്‍ പലരുമെന്ന് അദ്ദേഹം പറഞ്ഞുകലോത്സവങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം.കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഭക്ഷണത്തിന്റെ പേരില്‍ വിവാദമുണ്ടായി. കലോത്സവങ്ങളില്‍ പച്ചക്കറി ഭക്ഷണം തന്നെയാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം.

അതാണ് കുട്ടികളുടെ ആരോഗ്യത്തിനും നല്ലത്. അദ്ദേഹം പറഞ്ഞു.പുറമേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം വിമല, എൽ ആർ സജിലാൽ മറ്റ് പ്രതിനിധികളായ രജീന്ദ്രന്‍ കപ്പള്ളി,എം.എം ഗീത,പി ശ്രീലത,

വി.ടി ഗംഗാധരന്‍,റീത്ത കണ്ടോത്ത് ,കൂടത്താങ്കണ്ടി രവി,എം.കെ അലിമത്ത്,എം.പി രജീഷ്, പി.ടി.എ പ്രസിഡന്റ് എം.കെ രതീഷ്,വിവിധ പാര്‍ട്ടി നേതാക്കളായ കെ.പി ബാലന്‍,കെ സജീവന്‍,എം.എ ഗഫൂര്‍,ടി.കെ രാജന്‍,പയന്തോടി പ്രതീഷ്,കെ.പി രാമചന്ദ്രന്‍,കളത്തില്‍ ബാബു,എ.ഇഒ വിനയരാജ്,വി.കെ പ്രകാശന്‍,കൃഷ്ണദാസ്,വി.കെ അനുപമ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/165961/school-artfestivals-should-nurture-childrens-artistic-sensibilities-kmuralidharanmp)