---
title: "#Women'sCommission |  സൈബർ ലോകത്തെ ചതിക്കുഴികളെ തിരിച്ചറിയണം:വനിതാ കമ്മീഷൻ "
english_title: "#Pitfalls #cyber #world #must #identified #Women'sCommission"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166078/pitfalls-cyber-world-must-identified-womenscommission"
published_at: "2023-11-30T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568420b3c11c_sathidevi_1.jpg"
keywords: []
---

# #Women'sCommission |  സൈബർ ലോകത്തെ ചതിക്കുഴികളെ തിരിച്ചറിയണം:വനിതാ കമ്മീഷൻ 

> **Lead Summary:** **നാദാപുരം:[ **സൈബറിടങ്ങളിലെ ചതിക്കുഴികളെ വിദ്യാർഥികൾ തിരിച്ചറിയണമെന്നും അതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നിരന്തരം ബോധവൽക്കരണം നടത്തണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ;പി.സതീദേവി ആവിശ്യപ്പെട്ടു.

## Article Content

**നാദാപുരം:[ **സൈബറിടങ്ങളിലെ ചതിക്കുഴികളെ വിദ്യാർഥികൾ തിരിച്ചറിയണമെന്നും അതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നിരന്തരം ബോധവൽക്കരണം നടത്തണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ;പി.സതീദേവി ആവിശ്യപ്പെട്ടു.

പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ ജേണലിസം ക്ലബ്ബും എൻ.എസ്.എസ്.യൂനിറ്റും സംസ്ഥാന വനിതാ കമ്മീഷനും ചേർന്ന് നടത്തിയ ഉണർവ്വ് പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂളിലെ മീഡിയ ലാബിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. ആധുനിക സാങ്കേതിക വിദ്യയുടെ ദുരുപയോഗം വർധിച്ചിരിക്കുകയാണ്.

സിലബസിനപ്പുറമുളള കാര്യങ്ങൾ വിദ്യാർഥികൾക്ക് പകർന്ന് നൽകാനുളള കഴിവ് അധ്യാപകർ ആർജ്ജിച്ചെടുക്കണം.കുട്ടികളുടെ മനസ് വായിക്കാനും അവരെ നേരായ വഴിയിലേക്ക് ശാസ്ത്രീയമായി കൊണ്ട് പോകാനുളള ശക്തി രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ടാകണമെന്നും അദേഹം പറഞ്ഞു. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൾ വി.പി.നസീർ അധ്യക്ഷനായി.

സൈബറിടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ പോലീസ് സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ സത്യൻ കാരയാട് ക്ലാസെടുത്തു.ഇസ്മായിൽ വാണിമേൽ,എം.കെ.കുഞ്ഞബ്ദുല്ല,ഒ.സി.സഫിയ,ആർ.രോഹൻ,എം.സൗദ,എം.വി.റഷീദ്,ജാഫർ വാണിമേൽ,കെ.പി.റഷീദ്,എം.എം.മുഹമ്മദ്,എ.അബ്ദുൽഅസീസ്, ഒ.നിസാർ, യു.ടി.അഷ്റഫ്, എൻ.വി.ഹാരിസ്, അലൻ ടോം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166078/pitfalls-cyber-world-must-identified-womenscommission)