---
title: "#champions |   ഇന്റർ സ്കൂൾ അതിലറ്റിക്സ് മീറ്റ് ; അഞ്ച് വിഭാഗങ്ങളിലും പാറക്കടവ് ദാറുൽ ഹുദ ചാമ്പ്യൻമാർ"
english_title: "#Inter #SchoolAthleticsMeet #Parakkadav #DarulHuda #champions #five #categories"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166162/inter-schoolathleticsmeet-parakkadav-darulhuda-champions-five-categories"
published_at: "2023-11-30T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a1b4505e1_champions.jpg"
keywords: []
---

# #champions |   ഇന്റർ സ്കൂൾ അതിലറ്റിക്സ് മീറ്റ് ; അഞ്ച് വിഭാഗങ്ങളിലും പാറക്കടവ് ദാറുൽ ഹുദ ചാമ്പ്യൻമാർ

> **Lead Summary:** **നാദാപുരം : [**[ ]സിറാജുൽ ഹുദ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മേപ്പയ്യൂർ ജി വി എച്ച് എസ് എസ് സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ച ഇൻഫിനിട്ടോ ഇന്റർ സ്കൂൾ അതിലറ്റിക്സ് മീറ്റിൽ ആറിൽ അഞ്ച് വിഭാഗത്തിലും വിജയിച്ചു കൊണ്ട് പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

## Article Content

**നാദാപുരം : [**[ ]സിറാജുൽ ഹുദ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മേപ്പയ്യൂർ ജി വി എച്ച് എസ് എസ് സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ച ഇൻഫിനിട്ടോ ഇന്റർ സ്കൂൾ അതിലറ്റിക്സ് മീറ്റിൽ ആറിൽ അഞ്ച് വിഭാഗത്തിലും വിജയിച്ചു കൊണ്ട് പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

അണ്ടർ 8 ബോയ്സ്, അണ്ടർ 8 ഗേൾസ്, അണ്ടർ 10, അണ്ടർ 12, അണ്ടർ 17 വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും അണ്ടർ 14 വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് മിന്നും വിജയം നേടിയത്. സമാപന സംഗമത്തിൽ എജുക്കേഷണൽ കോംപ്ലക്സ് അസിസ്റ്റന്റ് ജന മാനേജർ നസീർ കുയ്തേരി ചാമ്പ്യൻസ് ട്രോഫി വിതരണം ചെയ്തു.

വിദ്യാർത്ഥികളുടെ ആത്മാർത്ഥ പരിശ്രമവും നിശ്ചയ ദാർഢ്യവുമാണ് ഈ വിജയത്തിന്റെ തിളക്കമെന്ന് സ്കൂൾ മാനേജർ മുനീർ സഖാഫിയും പ്രിൻസിപ്പൽ മൂസ പനോളിയും പറഞ്ഞു. ചടങ്ങിൽ വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, മാനേജർമാർ, അധ്യാപക പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166162/inter-schoolathleticsmeet-parakkadav-darulhuda-champions-five-categories)