---
title: "#cyberattack  |   സൈബർ ആക്രമണം; നടി ഗായത്രിവർഷക്ക് പിന്തുണയായി പുറമേരിയിൽ നാളെ സാംസ്‌കാരികരോഷം"
english_title: "#cyberattack #Cultural #outrage #tomorrow #purameri #support #actressGayathrivarsha"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166362/cyberattack-cultural-outrage-tomorrow-purameri-support-actressgayathrivarsha"
published_at: "2023-12-01T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569bd30c992f_gayathri.jpg"
keywords: []
---

# #cyberattack  |   സൈബർ ആക്രമണം; നടി ഗായത്രിവർഷക്ക് പിന്തുണയായി പുറമേരിയിൽ നാളെ സാംസ്‌കാരികരോഷം

> **Lead Summary:** **പുറമേരി : [**സൈബർ ആക്രമണം നേരിടുന്ന നടി ഗായത്രിവർഷക്ക് പിന്തുണയായി പുറമേരിയിൽ നാളെ സാംസ്‌കാരിക രോഷം പരിപാടി. കേന്ദ്ര സർക്കാരിനും ​മീഡിയയ്ക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സീരിയലുകളിലേയും സിനിമകളിലേയും ജാതീതയയും വംശീയതയും വിവേചനത്തിനെക്കുറിച്ചും സിനിമ- സീരിയൽ നടി ഗായത്രി വർഷ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു .

## Article Content

**പുറമേരി : [**സൈബർ ആക്രമണം നേരിടുന്ന നടി ഗായത്രിവർഷക്ക് പിന്തുണയായി പുറമേരിയിൽ നാളെ സാംസ്‌കാരിക രോഷം പരിപാടി. കേന്ദ്ര സർക്കാരിനും ​മീഡിയയ്ക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സീരിയലുകളിലേയും സിനിമകളിലേയും ജാതീതയയും വംശീയതയും വിവേചനത്തിനെക്കുറിച്ചും സിനിമ- സീരിയൽ നടി ഗായത്രി വർഷ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു .

നവകേരള സദ്ദസ്സിന് അനുകൂലമായി ഗായത്രി നടത്തിയ അത്യുജ്ജ്വലമായ പ്രഭാഷണം സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിച്ചതിന്റെ പിന്നാലെയാണ് ഒരു കൂട്ടർ തികച്ചും സ്ത്രീവിരുദ്ധമായ ഭാഷയിൽ അവരെ സൈബർ ഇടങ്ങളിൽആക്ഷേപിക്കാൻ തുടങ്ങിയത് .

സംഭവത്തിൽ നടിക്കെതിരെ വരുന്ന സൈബർ അക്രമണത്തിൽ പ്രതിഷേധിച്ച് പുകസ നാദാപുരം മേഖല കമ്മിറ്റി നടി ഗായത്രിക്കൊപ്പം എന്ന പേരിൽ സാംസ്‌കാരിക രോഷം സംഘടിപ്പിക്കുന്നത്. ഡിസംബർ 2 ന് വൈകുന്നേരം 5 മണിക്ക് പുറമേരിയിൽ പരിപാടി നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166362/cyberattack-cultural-outrage-tomorrow-purameri-support-actressgayathrivarsha)