---
title: "#EKVijayanMLA  |   ശുചിത്വ പ്രവർത്തനങ്ങളിലെ മികവിന് ഇ.കെ വിജയൻ എംഎൽഎയുടെ പാരിതോഷികം"
english_title: "#EKVijayanMLA #award #excellence #sanitation #activities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166399/ekvijayanmla-award-excellence-sanitation-activities"
published_at: "2023-12-01T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656a11cec3ba9_mla_1.jpg"
keywords: []
---

# #EKVijayanMLA  |   ശുചിത്വ പ്രവർത്തനങ്ങളിലെ മികവിന് ഇ.കെ വിജയൻ എംഎൽഎയുടെ പാരിതോഷികം

> **Lead Summary:** **നാദാപുരം : [**നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾക്ക് എംഎൽഎ ഇ കെ വിജയൻറെ വക പാരിതോഷികം പ്രഖ്യാപിച്ചു .തുണേരി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് മികച്ച പ്രവർത്തനം നടത്തി 2024 ജനുവരി 10 ന് മുൻപ് ആദ്യം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന പഞ്ചായത്തിന് എംഎൽഎ പാരിതോഷികം നൽകുക.

## Article Content

**നാദാപുരം : [**നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾക്ക് എംഎൽഎ ഇ കെ വിജയൻറെ വക പാരിതോഷികം പ്രഖ്യാപിച്ചു .തുണേരി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന മാലിന്യമുക്ത നവകേരളം മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് മികച്ച പ്രവർത്തനം നടത്തി 2024 ജനുവരി 10 ന് മുൻപ് ആദ്യം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന പഞ്ചായത്തിന് എംഎൽഎ പാരിതോഷികം നൽകുക.

പാരിതോഷിക ത്തിൻറെ അർഹതയും തിരഞ്ഞെടുപ്പും ജില്ലാ ജോയിൻറ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. ഓരോ പഞ്ചായത്തും ശുചിത്വ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ അവലോകന യോഗത്തിൽ അവതരിപ്പിച്ചു, പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകൾക്ക് മുന്നേറാൻ ആവശ്യമായ നിർദ്ദേശം നൽകി .മോണിറ്ററിംഗ് സമിതി യോഗം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി വനജ അധ്യക്ഷതവഹിച്ചുമാലിന്യമുക്ത നവകേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ ,ഇന്റേണൽ വിജിലൻസ് ഓഫീസർ പി ചന്ദ്രൻ ,കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, ഡെപ്യൂട്ടി കളക്ടർ ശാലിനി എന്നിവർ സംസാരിച്ചു .നാദാപുരം നിയോജകമണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ,സെക്രട്ടറിമാർ ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ ,ഹരിത കർമ്മ സേന പ്രവർത്തകർ ,മറ്റ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ എം എൽ എ മാരുടെയും നേതൃത്തതിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങൾ മോണിറ്ററിംഗ് ചെയ്യുന്നതിന് യോഗം വിളിച്ച്‌ ചേർക്കുന്നുണ്ട്, ഇത്തരം യോഗങ്ങൾ ജില്ലയെ മാലിന്യ മുക്ത മാക്കുവാനുള്ള പ്രവർത്തനത്തിൽ നവ ഉർജ്ജമാണ് പ്രധാനം ചെയ്യുന്നത് എന്ന് ജില്ല ജോയിന്റ് ഡയറക്ടർ പി എസ്‌ ഷിനോ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166399/ekvijayanmla-award-excellence-sanitation-activities)