---
title: "#wildelephants  |  വിലങ്ങാട് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു"
english_title: "#Vilangad #wildelephants #destroyed #crops"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166562/vilangad-wildelephants-destroyed-crops"
published_at: "2023-12-02T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656afcc39c01c_wildelephant.jpg"
keywords: []
---

# #wildelephants  |  വിലങ്ങാട് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

> **Lead Summary:** **വിലങ്ങാട്**: [ മലയങ്ങാട് വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാണിമേൽ സ്വദേശി കവൂർ മൊയ്തു ഹാജിയുടെ സ്ഥലത്താണ് വ്യാഴഴ്ച രാത്രി കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചിരിക്കുന്നത്.

## Article Content

**വിലങ്ങാട്**: [ മലയങ്ങാട് വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാണിമേൽ സ്വദേശി കവൂർ മൊയ്തു ഹാജിയുടെ സ്ഥലത്താണ് വ്യാഴഴ്ച രാത്രി കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചിരിക്കുന്നത്.

കണ്ണവം വനത്തോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്നത് പതിവായതോടെ പ്രദേശത്തെ കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ് .

കർഷകരും, നാട്ടുകാരും നിരവധി തവണ നൽകിയ പരാതികളെ തുടർന്ന് വനാതിർത്തിയിൽ സോളാർ കമ്പിവേലി സ്ഥാപിച്ചതോടെ കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നത് നിലച്ചിരുന്നു. ഒരു ഇടവേളക്കുശേഷമാണ് കമ്പിവേലികൾ തകർത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി നാശം വിതച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166562/vilangad-wildelephants-destroyed-crops)