---
title: "#Conference   |  എ ഐ ടി യു സി നാദാപുരം മണ്ഡലം സമ്മേളനം കല്ലാച്ചിയിൽ സംഘടിപ്പിച്ചു"
english_title: "#AITUC  #Nadapuram #Constituency #Conference #organized #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/166944/aituc-nadapuram-constituency-conference-organized-kallachi"
published_at: "2023-12-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d7c0855b2c_aituc.jpg"
keywords: []
---

# #Conference   |  എ ഐ ടി യു സി നാദാപുരം മണ്ഡലം സമ്മേളനം കല്ലാച്ചിയിൽ സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി :[ **കേന്ദ്രസർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് തൊഴിലാളി വർഗ്ഗത്തെ ആണെന്നും അതിനെ എതിർത്തു തോൽപ്പിക്കേണ്ടത് തൊഴിലാളി വർഗ്ഗ ഐക്യ പ്രസ്ഥാനങ്ങളുടെ വമ്പിച്ച പോരാട്ടങ്ങളിലൂടെ ആണെന്നും തൊഴിലാളി വർഗ്ഗം അതിനു സന്നദ്ധമാകണമെന്നും ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. എ ഐ ടി യു സി നാദാപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കല്ലാച്ചി :[ **കേന്ദ്രസർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് തൊഴിലാളി വർഗ്ഗത്തെ ആണെന്നും അതിനെ എതിർത്തു തോൽപ്പിക്കേണ്ടത് തൊഴിലാളി വർഗ്ഗ ഐക്യ പ്രസ്ഥാനങ്ങളുടെ വമ്പിച്ച പോരാട്ടങ്ങളിലൂടെ ആണെന്നും തൊഴിലാളി വർഗ്ഗം അതിനു സന്നദ്ധമാകണമെന്നും ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. എ ഐ ടി യു സി നാദാപുരം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ എ.ഐ.ടി.യു.സി നാദാപുരം മണ്ഡലം പ്രസിഡണ്ട് സി സുരേന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി ടി ശ്രീധരൻ സ്വാഗതം പറഞ്ഞു. സുരേഷ് ചേലത്തോട് രക്തസാക്ഷി പ്രമേയവും കെ ടി കെ ചാന്ദിനി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ ജോ. സെക്രട്ടറി പി സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് പി ഭാസ്കരൻ, സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി എം.ടി ബാലൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി എന്നിവർ സംസാരിച്ചു.

വിവിധ ക്ഷേമനിധി മേഖലകളിലെ ആനുകൂല്യങ്ങൾ ലഭിക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ക്ഷേമ പെൻഷനുകൾ കൃത്യമായി വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എ ഐ ടി യു സി മണ്ഡലം പ്രസിഡൻ്റ് സി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷൈജു കല്ലാച്ചി നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി സെക്രട്ടറി ശ്രീധരൻ തയ്യിൽ,ജോ. സെക്രട്ടറിമാർ 1) സഹജൻ കളത്തിൽ,2) കെ.ടി.കെ ചാന്ദിനി, 3)സുരേഷ് ചേലത്തോട്, പ്രസിഡൻ്റ് - സി സുരേന്ദ്രൻ വൈസ് പ്രസിഡണ്ടുമാർ .1) സുരേന്ദ്രൻ മാസ്റ്റർ കളത്തിൽ,2)ഷൈജു കല്ലാച്ചി 3) ഐ വി ലീല, ട്രഷറർ- എം കെ കണ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/166944/aituc-nadapuram-constituency-conference-organized-kallachi)