---
title: "#accident  |   വാഹനാപകടം; ഇരിങ്ങണ്ണൂരിൽ കാർ തലകീഴായി മറിഞ്ഞു"
english_title: "#car #accident #car #overturned #Iringanur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167001/car-accident-car-overturned-iringanur"
published_at: "2023-12-04T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dac2da80f5_accident.jpg"
keywords: []
---

# #accident  |   വാഹനാപകടം; ഇരിങ്ങണ്ണൂരിൽ കാർ തലകീഴായി മറിഞ്ഞു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **[**** ] ഇരിങ്ങണ്ണൂർ ടൗണിലെ കോട്ടക്കൽ ആര്യവൈദ്യശാല ഫാർമസിക്ക് മുന്നിലായി കാർ അപകടത്തിൽ പെട്ടു. തിങ്കളാഴ്ച പുലർച്ചെ 3.30 നാണ് സംഭവം.

## Article Content

**ഇരിങ്ങണ്ണൂർ: **[**** ] ഇരിങ്ങണ്ണൂർ ടൗണിലെ കോട്ടക്കൽ ആര്യവൈദ്യശാല ഫാർമസിക്ക് മുന്നിലായി കാർ അപകടത്തിൽ പെട്ടു. തിങ്കളാഴ്ച പുലർച്ചെ 3.30 നാണ് സംഭവം.

തൂണേരി ഭാഗത്തേക്ക് പോവുകയായിരുന്ന വില്യാപ്പള്ളി സ്വദേശി ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് കോട്ടക്കൽ ആര്യ വൈദ്യശാല കെട്ടിടത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.

വാഹനത്തിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങി പോയതായാണ് അപകടത്തിന് കാരണമെന്നാണ് പരിസരവാസികൾ പറയുന്നത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167001/car-accident-car-overturned-iringanur)