---
title: " #newbuilding  |  പുതിയ ചുവട് വെപ്പ്; ന്യൂക്ലിയസ് ഹോസ്പിറ്റൽ പുതിയ  കെട്ടിടോദ്ഘടനം ബുധനാഴ്ച"
english_title: "#new #step #NucliuosHospital #new #building #construction #Wednesday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167025/new-step-nucliuoshospital-new-building-construction-wednesday"
published_at: "2023-12-04T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dbe44dd1a9_nuclious_1.jpg"
keywords: []
---

#  #newbuilding  |  പുതിയ ചുവട് വെപ്പ്; ന്യൂക്ലിയസ് ഹോസ്പിറ്റൽ പുതിയ  കെട്ടിടോദ്ഘടനം ബുധനാഴ്ച

> **Lead Summary:** **നാദാപുരം: [ **നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെയും അത്യാധുനിക സജീകരണത്തോടുകൂടിയ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, ഫാർമസി, സ്കാനിംഗ് സെന്റർ എന്നിവയുടെയും ഉദ്ഘാടനം ഡിസംബർ 6 നു ബുധനാഴ്ച്ച ഉച്ചക്ക് 3 മണിക്ക് നടക്കും.

## Article Content

**നാദാപുരം: [ **നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെയും അത്യാധുനിക സജീകരണത്തോടുകൂടിയ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, ഫാർമസി, സ്കാനിംഗ് സെന്റർ എന്നിവയുടെയും ഉദ്ഘാടനം ഡിസംബർ 6 നു ബുധനാഴ്ച്ച ഉച്ചക്ക് 3 മണിക്ക് നടക്കും.

ഹോസ്പിറ്റൽ കെട്ടിടം, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു എന്നിവ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളും, ഫാർമസി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയും, നവീകരിച്ച സ്കാനിംഗ് സെന്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജയും ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചു വിവിധ പരിപാടികളാണ് ന്യൂക്ലിയസ് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകൾ, രക്ത ഗ്രൂപ്പ് ഡയറക്ടറി രൂപീകരണം, മെഡിക്കൽ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികൾ ന്യൂക്ലിയ്ക്ക് ഇതുവരെ നടത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസം നാദാപുരത്തു വച്ചു മലബാറിലെ ഏറ്റവും വലിയ ഡോക്ടഴ്സ് സംഗമം നടക്കും. ബഹുജനങ്ങളെ പങ്കെടുപ്പിച്ചു പൊതുസംഗമവും നടക്കും.

പേരോട് അബ്ദുറഹ്മാൻ സഖാഫി, മെനക്കോത് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മൻസൂർ പി.എം, മാനേജിങ് പാർട്ണർ റഷീദ് കണ്ണന്റവിട, ജനറൽ മാനേജർ നദീർ ടി, മീഡിയ കൺവീണർ ടി.കെ ഷാനിദ്, ന്യൂക്ലിയസ് പാനൂർ പി.ആർ.ഒ അശോകൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167025/new-step-nucliuoshospital-new-building-construction-wednesday)