---
title: "#VolunteerDay| വോളന്റിയർ ദിനാചരണം; വളയത്ത് ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "#VolunteerDay #Celebration #life #saving #trainingclass #organized #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167414/volunteerday-celebration-life-saving-trainingclass-organized-valayam"
published_at: "2023-12-06T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65703908c5320_class.jpg"
keywords: []
---

# #VolunteerDay| വോളന്റിയർ ദിനാചരണം; വളയത്ത് ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** വളയം : നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും പ്രണവം ക്ലബ്ബ് അച്ചംവീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വോളന്റിയർ ദിനാചരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

## Article Content

വളയം : നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും പ്രണവം ക്ലബ്ബ് അച്ചംവീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വോളന്റിയർ ദിനാചരണത്തിന്റെ ഭാഗമായി ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

വളയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം സുമതിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീഷ് കെ പി ഉദ്ഘാടനം ചെയ്തു.

നെഹ്‌റു യുവകേന്ദ്ര കോഴിക്കോട് ജില്ലാ ഓഫീസർ സനൂപ് സി വിശിഷ്ടാതിഥിയായി. ജീവൻ രക്ഷാ പരിശീലന ക്ലാസിന് കേരള ഫയർ & റസ്‌ക്യൂ വിഭാഗം ഓഫീസർ ഷൈനേഷ് പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ഷാജി പി സി സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് ബിനു കെ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167414/volunteerday-celebration-life-saving-trainingclass-organized-valayam)