---
title: "#NSS | ദത്ത് ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു "
english_title: "#Sewingmachines #distributed #two #selected #families #Duttvillage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/167908/sewingmachines-distributed-two-selected-families-duttvillage"
published_at: "2023-12-08T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573339b82dc8_nss.jpg"
keywords: []
---

# #NSS | ദത്ത് ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** ടി.ഐ.എം. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ദത്ത് ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ ടി ഐ എം. കമ്മിറ്റി സെക്രട്ടറി വി സി. ഇഖ്ബാൽ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** ടി.ഐ.എം. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ ദത്ത് ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ ടി ഐ എം. കമ്മിറ്റി സെക്രട്ടറി വി സി. ഇഖ്ബാൽ വിതരണം ചെയ്തു.

NSS വിദ്യാർത്ഥികൾ ഫണ്ട് സമാഹരിച്ച് വാങ്ങിയ മെഷീനുകൾ വാർഡ് മെമ്പർ കണേക്കൽ അബ്ബാസ് ഏറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ ലീഡർ ശദ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ സി.കെ.അബ്ദുൽ ഗഫൂർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിസ ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ യൂണിയൻ ചെയർമാൻ സന സ്വാഗതവും ഫൈനാർട്സ് സെക്രട്ടറി ഫാത്തിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/167908/sewingmachines-distributed-two-selected-families-duttvillage)