---
title: "#SamasvashaNidhi | കേരള സർക്കാർ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു"
english_title: "#Kerala #Government #Cooperative #Department #distributed #Member #SamasvashaNidhi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168067/kerala-government-cooperative-department-distributed-member-samasvashanidhi"
published_at: "2023-12-09T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657439eaa1dbd_relief_fund_2.jpg"
keywords: []
---

# #SamasvashaNidhi | കേരള സർക്കാർ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [** സഹകരണ സ്ഥാപനങ്ങളിലെ എ ക്ലാസ് അംഗങ്ങളായ ഗുരുതര രോഗം ബാധിച്ച് കഷ്ടപ്പെടുന്നവർക്കുള്ള കേരള സർക്കാർ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** സഹകരണ സ്ഥാപനങ്ങളിലെ എ ക്ലാസ് അംഗങ്ങളായ ഗുരുതര രോഗം ബാധിച്ച് കഷ്ടപ്പെടുന്നവർക്കുള്ള കേരള സർക്കാർ സഹകരണ വകുപ്പ് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു.

നാദാപുരം സർവീസ് സഹകരണ ബേങ്കിൽ പദ്ധതി കെ.പി കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് പി.രാജൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കരിമ്പിൽ ദിവാകരൻ, പി. ചാത്തു മാസ്റ്റർ, പി.കെ പ്രദീപൻ, എന്നിവർ സംസാരിച്ചു. എ മോഹൻദാസ് സ്വാഗതവും, പി.കെ ശിവദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168067/kerala-government-cooperative-department-distributed-member-samasvashanidhi)