---
title: "#DistrictArtsFestival | ജില്ലാ കലോത്സവം; അറബിക് സാഹിത്യോത്സവത്തിൽ കൊയിലാണ്ടിയും നാദാപുരവും താമരശ്ശേരിയും കിരീടം പങ്കിട്ടു"
english_title: "#DistrictArtsFestival #Koilandi #Nadapuram #Thamarassery #shared #crown #Arabic #literature #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168077/districtartsfestival-koilandi-nadapuram-thamarassery-shared-crown-arabic-literature-festival"
published_at: "2023-12-09T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65744637b4481_fest.jpg"
keywords: []
---

# #DistrictArtsFestival | ജില്ലാ കലോത്സവം; അറബിക് സാഹിത്യോത്സവത്തിൽ കൊയിലാണ്ടിയും നാദാപുരവും താമരശ്ശേരിയും കിരീടം പങ്കിട്ടു

> **Lead Summary:** **നാദാപുരം: [** കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ കിരീടത്തിൽ മുത്തമിട്ട് മേലടി സബ് ജില്ല. 95 പോയിന്റ് നേടിയാണ് മേലടിയുടെ വിജയം.

## Article Content

**നാദാപുരം: [** കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലെ യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ കിരീടത്തിൽ മുത്തമിട്ട് മേലടി സബ് ജില്ല. 95 പോയിന്റ് നേടിയാണ് മേലടിയുടെ വിജയം.

89 പോയിന്റ് നേടിയ പേരാമ്പ്രയാണ് രണ്ടാമത്. സ്കൂൾ തലത്തിൽ എ.യു.പി.എസ് ചാത്തമംഗലം ഒന്നും അഴിയൂർ ഈസ്റ്റ് യു പി സ്കൂൾ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ ചാമ്പ്യന്മാരായി കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകൾ.

65 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം മൂവരും പങ്കിട്ടത്. പേരാമ്പ്ര, ഫറോക്ക് എന്നിവയാണ് രണ്ടാം സ്ഥാനത്ത്. 43 പോയിന്റ് നേടിയ വടകര എം.യു.എം വി.എച്ച്.എസ്.എസ് സ്കൂൾ തലത്തിൽ ഒന്നാമതെത്തി. 35 പോയിന്റുമായി ജെ.ഡി.ടി ഇസ്‌ലാം എച്ച്.എസ്.എസ് ആണ് രണ്ടാമത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168077/districtartsfestival-koilandi-nadapuram-thamarassery-shared-crown-arabic-literature-festival)