---
title: "#wildebeests  | കൃഷി നശിപ്പിച്ചു; വിലങ്ങാട് മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി "
english_title: "#Agriculture #destroyed #herd #wildebeests #descended #hills #Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168286/agriculture-destroyed-herd-wildebeests-descended-hills-vilangad"
published_at: "2023-12-10T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575d216c9a4c_wild.jpg"
keywords: []
---

# #wildebeests  | കൃഷി നശിപ്പിച്ചു; വിലങ്ങാട് മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി 

> **Lead Summary:** **വാണിമേൽ: [ **വിലങ്ങാട് പാലൂർ ഭാഗത്ത് കൂട്ടത്തോടെ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച സന്ധ്യയോട് കൂടിയാണ് കണ്ണവം വനത്തിൽ നിന്ന് കുട്ടിയാനകളുൾപ്പെടെ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്.

## Article Content

**വാണിമേൽ: [ **വിലങ്ങാട് പാലൂർ ഭാഗത്ത് കൂട്ടത്തോടെ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച സന്ധ്യയോട് കൂടിയാണ് കണ്ണവം വനത്തിൽ നിന്ന് കുട്ടിയാനകളുൾപ്പെടെ കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്.

കർഷകനായ കുറ്റിക്കാട്ട് ബിജുവിന്റെ കൃഷിയിടത്തിലെ അൻപതിലധികം കുലച്ച കവുങ്ങുകളും അൻപതോളം റബർ മരങ്ങളും പൂർണമായും നശിപ്പിച്ചു. കൂടാതെ ഇടവിളകളുൾപ്പെടെ മറ്റ് കൃഷികളും നശിപ്പിക്കപ്പെട്ടു. കാട്ടാനക്കൂട്ടം ഇതു വരെ സ്ഥലം വിട്ടു പോയിട്ടില്ല.

ആറു മാസങ്ങൾക്ക് മുമ്പ് കാട്ടാനക്കൂട്ടമിറങ്ങി നിരവധി കർഷകർക്ക് നാശം നേരിട്ടിരുന്നു. ഇതിനെത്തുടർന്ന് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കർഷകരുടെ കൺവൻഷൻ ചേരുകയും, ഫോറസ്റ്റ് ഓഫീസിലേക്ക് സമര പ്രഖ്യാപനം നടത്തുകയും, പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

വനം മന്ത്രിയുടെ ഓഫീസ് ഇടപെട്ടകയും എത്രയും പെട്ടന്ന് പാലൂർ ,കുറ്റല്ലൂർ, പന്നിയേരി ഭാഗങ്ങളിൽഫെൻസിംഗ് സ്ഥാപിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നുവെങ്കിലും വനം വകുപ്പ് കണ്ണിൽ പൊടിയിടുന്ന ചില നടപടികൾ മാത്രമാണ് സ്വീകരിച്ചത്.

ഈ മേഖലയിലെ കർഷകരോട് വനം വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ കർഷകരുടെ കൂട്ടായ്മ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുവാൻ കർഷകസംഘം വിലങ്ങാട് മേഖലാ കമ്മിറ്റി ഒരുങ്ങുകയാണ്.

വൻ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ cpi (m), കർഷകസംഘം നേതാക്കൾ സന്ദർശിച്ചു.എൻ.പി.വാസു ., കെ.പി.രാജീവൻ, കെ കെ.ഇന്ദിര (ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ) സാബു മുട്ടത്ത് കുന്നേൽ, നാണു പി.സി, ടി.ടി.സുനിൽ, ജോസ് ഉതിരക്കുളം ,ടി കെ.വി ജീഷ്, ബിജു കുറ്റിക്കാട് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168286/agriculture-destroyed-herd-wildebeests-descended-hills-vilangad)