---
title: "#Wildelephant| വിലങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു"
english_title: "#Wildelephant #camedown #Vilangad #destroyed #crops"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168425/wildelephant-camedown-vilangad-destroyed-crops"
published_at: "2023-12-11T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576dd904d52d_elephant.jpg"
keywords: []
---

# #Wildelephant| വിലങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**[ ]വിലങ്ങാട് പാലൂരിൽ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാലൂർ കുറ്റിക്കാട്ട് ബിജുവിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പത്തോളം വരുന്ന ആനക്കൂട്ടം വൻ കൃഷി നാശം വരുത്തിയിരിക്കുന്നത്. ബിജുവിന്റെ ഏഴേക്കർ കൃഷിയിടത്തിലെ ഒരേക്കറോളം വരുന്ന സ്ഥലത്തെ കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.

## Article Content

**നാദാപുരം: [**[ ]വിലങ്ങാട് പാലൂരിൽ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാലൂർ കുറ്റിക്കാട്ട് ബിജുവിൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പത്തോളം വരുന്ന ആനക്കൂട്ടം വൻ കൃഷി നാശം വരുത്തിയിരിക്കുന്നത്. ബിജുവിന്റെ ഏഴേക്കർ കൃഷിയിടത്തിലെ ഒരേക്കറോളം വരുന്ന സ്ഥലത്തെ കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.

കോഴിക്കോട് ജില്ല അതിർത്തിയിലെ പാലൂരിൽ പുഴ കടന്നാണ് കാട്ടാനകൂട്ടം ഇറങ്ങിയത്. രണ്ട് മണിയോടെ ആനകളുടെ അലർച്ചയും, റബ്ബർ മരങ്ങൾ പൊട്ടിക്കുന്ന ശബ്ദം കേട് ബിജുവും കുടുംബവും ഉണർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും. പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും നേരം വെളുത്തപ്പോഴാണ് കാട്ടാനകൾ കാട്ടിലേക്ക് മടങ്ങിയത്.

അടക്ക പറിക്കാൻ പാകത്തിലായ അറുപതോളം കവുങ്ങുകളും, ടാപ്പിങ്ങിന്പാകമായ റബ്ബർ മരങ്ങളുമാണ് നശിപ്പിച്ചത്.വനാതിർത്തിയിൽ കാട്ടാനകളും മറ്റ് വന്യ മൃഗങ്ങളും ജനവാസ കേന്ദ്രത്തിൽ ഇറങ്ങാതിരിക്കാൻ സോളാർ കമ്പിവേലിയോ, കിടങ്ങുകളോ ഒന്നും തന്നെയില്ല. രണ്ട് വർഷം മുമ്പ് കാട്ടാനകൾ ഇറങ്ങിയപ്പോൾ കർഷകർ വനം വകുപ്പ് അധികൃതർക് പരാതി നൽകുകയിരുന്നു.

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തിരിച്ച് പോവുകയല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലുകളും ഉണ്ടാവുന്നില്ലെന്നും കർഷകർ പറഞ്ഞു. കാട്ടാനകൾ നശിപ്പിക്കുന്നു കാർഷിക വിളകൾക് മതിയായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നും കർഷകർ ആരോപിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168425/wildelephant-camedown-vilangad-destroyed-crops)