---
title: " #Estimate | ആനയെ തുരത്താൻ കൂടുതൽ ഗാർഡുമാർ ; വൈദ്യുത വേലിക്ക് രണ്ട് ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും"
english_title: "#More #guards #chase #elephant #Estimate #prepared #submitted #twodays #electricfence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168495/more-guards-chase-elephant-estimate-prepared-submitted-twodays-electricfence"
published_at: "2023-12-11T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577203de9168_estimate.jpg"
keywords: []
---

#  #Estimate | ആനയെ തുരത്താൻ കൂടുതൽ ഗാർഡുമാർ ; വൈദ്യുത വേലിക്ക് രണ്ട് ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും

> **Lead Summary:** **വിലങ്ങാട് :[ **കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച പ്രദേശത്ത് വനം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. തുടർച്ചയായി കാട്ടാനക്കൂട്ടങ്ങൾ നാട്ടിലിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തവനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം പ്രഖ്യാപിച്ചതോടെയാണ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്.

## Article Content

**വിലങ്ങാട് :[ **കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച പ്രദേശത്ത് വനം ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. തുടർച്ചയായി കാട്ടാനക്കൂട്ടങ്ങൾ നാട്ടിലിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തവനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം പ്രഖ്യാപിച്ചതോടെയാണ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്.

കർഷകരുടെ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ സംഘം കൃഷി നാശം നേരിൽ കാണുകയും, കർഷകരും, നേതാക്കളുമായി ചർച്ച നടത്തി.രണ്ട് ദിവസത്തിനുള്ളിൽ വൈദ്യുത വേലി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്നും,

കൂടുതൽ ഗാർഡുമാരെ നിയോഗിക്കുമെന്നും, എത്രയും പെട്ടന്ന് ഫെൻസിംഗ് പ്രവൃത്തി നടപ്പിലാക്കുമെന്നും ഉറപ്പു നൽകി.വാർഡ് മെമ്പർ ജാൻസി, കർഷക സംഘം നേതാവ് കെ.പി രാജീവൻ, സാബു മുട്ടത്ത് കുന്നേൽ, എൻ സി പി.നേതാവ് ജോണി മുല്ലക്കുന്നേൽ, സി.പിഐ നേതാവ് രാജു തറപ്പേൽ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168495/more-guards-chase-elephant-estimate-prepared-submitted-twodays-electricfence)