---
title: "#accident| വളയത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ഗുരുത പരിക്ക്; വണ്ടിയിൽ കുരുങ്ങിയ ഡ്രൈവറെ രക്ഷിച്ചു"
english_title: "#Pick-uplorry #crashes #tree #valayam #driver #seriously #injured #driver #trapped #driver #rescued"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168881/pick-uplorry-crashes-tree-valayam-driver-seriously-injured-driver-trapped-driver-rescued"
published_at: "2023-12-13T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65797521076c0_accident.jpg"
keywords: []
---

# #accident| വളയത്ത് പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ഗുരുത പരിക്ക്; വണ്ടിയിൽ കുരുങ്ങിയ ഡ്രൈവറെ രക്ഷിച്ചു

> **Lead Summary:** **വളയം:[ **[ ] മിനി ഹിറ്റാച്ചി കയറ്റി വന്ന പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ഗുരുത പരിക്ക്. വളയം കല്ലു നിരയ്ക്ക് അടുത്ത് കാലികൊളുമ്പിൽ വണ്ടിയിൽ കുരുങ്ങിയ ഡ്രൈവറെ രക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം. കാലികൊളുമ്പ് കയറ്റം ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

## Article Content

**വളയം:[ **[ ] മിനി ഹിറ്റാച്ചി കയറ്റി വന്ന പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ഗുരുത പരിക്ക്. വളയം കല്ലു നിരയ്ക്ക് അടുത്ത് കാലികൊളുമ്പിൽ വണ്ടിയിൽ കുരുങ്ങിയ ഡ്രൈവറെ രക്ഷിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം. കാലികൊളുമ്പ് കയറ്റം ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

മരത്തിനും ലോറിയുടെ ക്യാമ്പിനിനും ഇടയിൽ കുടുങ്ങിയ ഡ്രൈവറുടെ ദേഹത്ത് നിന്നും ചോരവർന്നൊഴുകുന്നുണ്ടായിരുന്നു . സമീപ വാസികളായ സ്ത്രീകളുടെ കരിച്ചിൽ കേട്ടെത്തിയ വാണിമേൽ പച്ചപ്പാലത്തെ മരം ചുവട്ട് തൊഴിലാളികളാണ് ഡ്രൈവറെ സാഹസികമായി പുറത്തെടുത്തത്. ഇദ്ദേഹത്തെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168881/pick-uplorry-crashes-tree-valayam-driver-seriously-injured-driver-trapped-driver-rescued)