---
title: " #Pressrelease| ഭാഷോത്സവം ; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പത്ര പ്രകാശനവും പാട്ടരങ്ങും"
english_title: "#Language #Festival #Kallachi #Govt #Pressrelease #song #performance #UPschool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/168964/language-festival-kallachi-govt-pressrelease-song-performance-upschool"
published_at: "2023-12-13T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579c52350a35_song.jpg"
keywords: []
---

#  #Pressrelease| ഭാഷോത്സവം ; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പത്ര പ്രകാശനവും പാട്ടരങ്ങും

> **Lead Summary:** **നാദാപുരം : [ **കുഞ്ഞു മനസ്സിൽ ഭാഷാ സ്നേഹത്തിന്റെയും അക്ഷര ജ്ഞാനത്തിന്റെയും വിത്ത് വിതറി ഭാഷോത്സവം. ഭാഷോത്സവത്തിന്റെ ഭാഗമായി കല്ലാച്ചി ഗവ: യു.പി .സ്കൂളിൽ ഒന്നാം ക്ലാസ്സിന്റെ ക്ലാസ് പത്ര പ്രകാശനം നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡുമെമ്പറുമായ എം.സി.സുബൈർ നിർവഹിച്ചു.

## Article Content

**നാദാപുരം : [ **കുഞ്ഞു മനസ്സിൽ ഭാഷാ സ്നേഹത്തിന്റെയും അക്ഷര ജ്ഞാനത്തിന്റെയും വിത്ത് വിതറി ഭാഷോത്സവം. ഭാഷോത്സവത്തിന്റെ ഭാഗമായി കല്ലാച്ചി ഗവ: യു.പി .സ്കൂളിൽ ഒന്നാം ക്ലാസ്സിന്റെ ക്ലാസ് പത്ര പ്രകാശനം നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡുമെമ്പറുമായ എം.സി.സുബൈർ നിർവഹിച്ചു.

> ഹെഡ് മാസ്റ്റർ രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെസ്സി ടീച്ചർ സ്വാഗതവും കവിത ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന പാട്ടരങ്ങ് സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുട്ടികളെല്ലാവരും സന്തോഷത്തോടെ പരിപാടിയിൽ പങ്കാളികളായി. സ്കൂളിലെ ശിശുദിനാഘോഷം, പലഹാര മേള , സ്കൂൾ കലാമേള തുടങ്ങിയ വിവിധ പരിപാടികളുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച "കുട്ടിക്കൂട്ടം " കുട്ടി പത്രം ഏറെ ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/168964/language-festival-kallachi-govt-pressrelease-song-performance-upschool)