---
title: "#handover| കളഞ്ഞു കിട്ടിയ സ്വർണ്ണമാല പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി"
english_title: "#youngman #set #example #handover #stolen #gold #necklace #police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169113/youngman-set-example-handingover-stolen-gold-necklace-police"
published_at: "2023-12-14T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aad5410736_return.jpg"
keywords: []
---

# #handover| കളഞ്ഞു കിട്ടിയ സ്വർണ്ണമാല പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി

> **Lead Summary:** **നാദാപുരം: [**വീട്ടുപകരണങ്ങൾ വിൽപ്പന നടത്തുന്ന മട്ടന്നൂർ സ്വദേശി വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി. ഇരിട്ടി സ്വദേശി അബ്ദു‌ൽ കരീമിനാണ് ഇന്നലെ വൈകിട്ട് നാദാപുരം നോർത്ത് എം എൽ പി സ്കൂൾ പരിസരത്ത് വെച്ച് ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണ ചെയിൻ വീണു കിട്ടിയത്.

## Article Content

**നാദാപുരം: [**വീട്ടുപകരണങ്ങൾ വിൽപ്പന നടത്തുന്ന മട്ടന്നൂർ സ്വദേശി വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി. ഇരിട്ടി സ്വദേശി അബ്ദു‌ൽ കരീമിനാണ് ഇന്നലെ വൈകിട്ട് നാദാപുരം നോർത്ത് എം എൽ പി സ്കൂൾ പരിസരത്ത് വെച്ച് ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണ ചെയിൻ വീണു കിട്ടിയത്.

ഉടൻ തന്നെ ചെയിനുമായി നാദാപുരം പോലീസ് സ്റ്റേഷനിൽ എത്തിയ അബ്ദുൽ കരീം പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയിൻ ഏൽപ്പിക്കുകയും ചെയ്തു. ഉടമകൾ തെളിവ് സഹിതം സ്റ്റേഷനിൽ എത്തിയാൽ സ്വർണ്ണമാല തിരികെ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169113/youngman-set-example-handingover-stolen-gold-necklace-police)