---
title: " #inaugurated| വാണിമേൽ എം.യു.പി. സ്കൂളിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "#Vanimel #M.U.P.school #office #inaugurated #welcome #committee  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169229/vanimel-mupschool-office-inaugurated-welcome-committee"
published_at: "2023-12-14T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b110717010_inaguration.jpg"
keywords: []
---

#  #inaugurated| വാണിമേൽ എം.യു.പി. സ്കൂളിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **വാണിമേൽ :[ **[ ]വാണിമേൽ : സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 116- " വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്താൻ വാണിമേൽ എം.യു.പി സ്കൂൾ ചേർന്ന അധ്യാപകരുടെയും നാട്ടുകാരുടെയും യോഗത്തിൽ തീരുമാനമായി .

## Article Content

> **വാണിമേൽ :[ **[ ]വാണിമേൽ : സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 116- " വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്താൻ വാണിമേൽ എം.യു.പി സ്കൂൾ ചേർന്ന അധ്യാപകരുടെയും നാട്ടുകാരുടെയും യോഗത്തിൽ തീരുമാനമായി .

ഇതിൻ്റെ ഭാഗമായി പ്രതിഭാ സംഗമം, മാതൃ സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപക സംഗമം, ചരിത്ര സെമിനാർ, പുസ്തകശാല തുടങ്ങിയ പരിപാടികളും നടത്തും. കൂടാതെ വാണിമേൽ എം.യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യയാണ് ഉദ്ഘാടനം നിർവഹിച്ചത് . പരിപാടിയിൽ പി.ടി.എ. പ്രസിഡൻ്റ് ഇസ്മായിൽ വാണിമേൽ അധ്യക്ഷത വഹിച്ചു. എ. കെ. മമ്മു, എം. കെ. അഷറഫ്,എം. കെ. നൗഷാദ്, എം. കെ. കുഞ്ഞബ്ദുല്ല, സി. വി. മൊയ്തീൻ ഹാജി, സി. വി.അബ്ദുൽ അസീസ്, കെ. അബ്ദുല്ലത്തീഫ്, സി.വി. അശ്റഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169229/vanimel-mupschool-office-inaugurated-welcome-committee)