---
title: "#oneactplay| വീ ദി പീപ്പിൾഓഫ് ഇന്ത്യ ; ഏകപാത്ര നാടകം നിറഞ്ഞ കൈയ്യടി നേടുന്നു"
english_title: "#WethePeopleofIndia #one-actplay #gets a standing ovation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169246/wethepeopleofindia-one-actplay-gets-a-standing-ovation"
published_at: "2023-12-14T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b1e0621024_one_act_play_1.jpg"
keywords: []
---

# #oneactplay| വീ ദി പീപ്പിൾഓഫ് ഇന്ത്യ ; ഏകപാത്ര നാടകം നിറഞ്ഞ കൈയ്യടി നേടുന്നു

> **Lead Summary:** **നാദാപുരം : [**പ്രമേയം കൊണ്ടും, അവതരണ ഭംഗികൊണ്ടും മികവാർന്ന ഏകപാത്ര നാടകം ജനാധിപത്യ കശാപ്പിനു നേരെ ശക്തമായി വിരൽ ചൂണ്ടുന്നു. ജനാധിപത്യവും, മതനിരപേക്ഷതയും, തകർക്കപ്പെടുന്ന വർത്തമാനകാലത്ത് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ പോരാടണമെന്ന ആഹ്വാനവുമായാണ് ഇ.ടി വത്സലൻ അവതരിപ്പിച്ച ഏകപാത്ര നാടകം ശ്രദ്ധേയമാകുന്നത്.

## Article Content

**നാദാപുരം : [**പ്രമേയം കൊണ്ടും, അവതരണ ഭംഗികൊണ്ടും മികവാർന്ന ഏകപാത്ര നാടകം ജനാധിപത്യ കശാപ്പിനു നേരെ ശക്തമായി വിരൽ ചൂണ്ടുന്നു. ജനാധിപത്യവും, മതനിരപേക്ഷതയും, തകർക്കപ്പെടുന്ന വർത്തമാനകാലത്ത് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കാൻ പോരാടണമെന്ന ആഹ്വാനവുമായാണ് ഇ.ടി വത്സലൻ അവതരിപ്പിച്ച ഏകപാത്ര നാടകം ശ്രദ്ധേയമാകുന്നത്.

> "പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന മേഖലാ ജാഥയിലാണ് വീദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന ഏകപാത്ര നാടകമവതരിപ്പിക്കുന്നത്.

കാലിക വിഷയങ്ങൾ പ്രമേയമാക്കി നിരവധി ഏകപാത്ര നാടകങ്ങൾ വത്സലൻ ചെയ്തിട്ടുണ്ട്.ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും, പു .ക.സ പ്രവർത്തകനും കൂടിയാണ് വത്സലൻ പി.കെ ബാലകൃഷ്ണനും, പ്രേമൻ പാമ്പിരിക്കുന്നും രചന നിർവഹിച്ച നാടകത്തിന് ബിന്ദു ഉണ്ണികൃഷ്ണൻ, എ.കെ ഹരിദാസനും.ഇ ടി വത്സലനും ശബ്ദം നൽകുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169246/wethepeopleofindia-one-actplay-gets-a-standing-ovation)