---
title: "#lecture| കാതോർക്കാം അന്തിമ കാഹളം; മുജീബ് വഹബിയുടെ പഞ്ചദിന പ്രഭാഷണം നാളെ തുടങ്ങും"
english_title: "#Let #hear #final #trumpet #Mujeeb #Wahabi's #five-day #lecture #begin #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169473/let-hear-final-trumpet-mujeeb-wahabis-five-day-lecture-begin-tomorrow"
published_at: "2023-12-15T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c3ed8cdcd1_lecture.jpg"
keywords: []
---

# #lecture| കാതോർക്കാം അന്തിമ കാഹളം; മുജീബ് വഹബിയുടെ പഞ്ചദിന പ്രഭാഷണം നാളെ തുടങ്ങും

> **Lead Summary:** **നാദാപുരം :[ **കാതോർക്കാം അന്തിമ കാഹളം എന്ന വിഷയത്തിൽ മുജീബ് വഹബിയുടെ പഞ്ചദിന പ്രഭാഷണം നാളെ നാദാപുരത്ത് തുടങ്ങും.പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി ഏഴുമണിക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്യും. '

## Article Content

**നാദാപുരം :[ **കാതോർക്കാം അന്തിമ കാഹളം എന്ന വിഷയത്തിൽ മുജീബ് വഹബിയുടെ പഞ്ചദിന പ്രഭാഷണം നാളെ നാദാപുരത്ത് തുടങ്ങും.പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി ഏഴുമണിക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി ഉദ്ഘാടനം ചെയ്യും. '

കാതോർക്കാം അന്തിമകാഹളം' എന്ന വിഷയത്തിലാണ് നാലു ദിവസങ്ങളിലും പ്രഭാഷണം നടക്കുന്നത്. പരിപാടിയുടെ ഭാഗമായി 20ന് നടക്കുന്ന ബൈത്തുന്നൂർ വാർഷികത്തിന് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി നേതൃത്വം നൽകും. 21ന് രാത്രി 7 മണിക്ക് സമാപന സമ്മേളനം കെ കെ കുഞ്ഞാലി മുസലിയാർ ഉദ്ഘാടനം ചെയ്യും.

നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ പ്രാർത്ഥന നടത്തും. ഡോ. ഉവൈസ് ഫലാഹി അധ്യക്ഷത വഹിക്കും. അഹമ്മദ് ബാഖവി അരൂർ, മസ് ഊദ് മൗലവി തുഹ്ഫി എനിവർ പ്രസംഗിക്കും. കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ നജീബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.

നാദാപുരം പ്രസ് ഫോറം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എൻ കെ കുഞ്ഞാലി മാസ്റ്റർ, ജാഫർ വഹബി, ആവുക്കൽ മഹമൂദ് ഹാജി, സഈദ് ഫലാഹി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169473/let-hear-final-trumpet-mujeeb-wahabis-five-day-lecture-begin-tomorrow)