---
title: "#inagurated| കുനിങ്ങാട് കുളങ്ങര പള്ളി നവീകരണ പ്രവൃത്തി ഫണ്ട് ഉദ്ഘാടനം ചെയ്തു"
english_title: "#Kuningad #Kulangara #Church #Renovation #Fund #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169557/kuningad-kulangara-church-renovation-fund-inaugurated"
published_at: "2023-12-15T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c83303b05f_fund.jpg"
keywords: []
---

# #inagurated| കുനിങ്ങാട് കുളങ്ങര പള്ളി നവീകരണ പ്രവൃത്തി ഫണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പുറമേരി :[ **പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുനിങ്ങാട് കുളങ്ങര പള്ളിയുടെ നവീകരണ പ്രവൃത്തി ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വളപ്പിൽ അബ്‌ദുള്ള ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ടാണ് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചത്. പരിപാടിയിൽ അൽഹാഫിള് ഷക്കീർ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**പുറമേരി :[ **പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുനിങ്ങാട് കുളങ്ങര പള്ളിയുടെ നവീകരണ പ്രവൃത്തി ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വളപ്പിൽ അബ്‌ദുള്ള ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ടാണ് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചത്. പരിപാടിയിൽ അൽഹാഫിള് ഷക്കീർ ഹൈത്തമി മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ മഹല്ല് പ്രസിഡണ്ട് കെ സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി.എച്ച് മഹമൂദ് സഅദി, കെ.എൻ അബൂബക്കർ മുസ്ലിയാർ, ടി.ടി ഇസ്മായിൽ, അത്തിക്കോട്ട് പോക്കർ മാസ്റ്റർ, കെ മുഹമ്മദ് സാലി, മനാഫ് മാസ്റ്റർ, നസീർ ഹാജി. ഇ, ഇല്ലത്ത് സിറാജ്, വി.പി അഷ്റഫ് ഹാജി, കെ.കെ അബ്‌ദുള്ള ഹാജി എന്നിവർ സംസാരിച്ചു.

വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ മുഹമ്മദ് സവാദിനും, ബാച്ചിലർ ഓഫ് ഫാർമസി ബിരുദം നേടിയ മുഹമ്മദ് സവാദ് കാറോറത്ത്, മുഹമ്മദ് സനാൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. സെക്രട്ടറി പി.പി.മൊയ്തു മാസ്റ്റർ സ്വാഗതവും കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169557/kuningad-kulangara-church-renovation-fund-inaugurated)