---
title: "#Stay| മൂസഹാജി കേസ് ; മഞ്ഞപ്പള്ളി മൈതാനം ഭൂമി കേസിൽ ഹൈ കോടതി സ്റ്റേ"
english_title: "#Musahajicase  #HighCourt #Stays #Manjapalli #Maidanam #LandCase"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169620/musahajicase-highcourt-stays-manjapalli-maidanam-landcase"
published_at: "2023-12-16T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d1f2b0efb3_court.jpg"
keywords: []
---

# #Stay| മൂസഹാജി കേസ് ; മഞ്ഞപ്പള്ളി മൈതാനം ഭൂമി കേസിൽ ഹൈ കോടതി സ്റ്റേ

> **Lead Summary:** **നാദാപുരം:[ **ഒരു നൂറ്റാണ്ട് കാലത്തോളമായി പൊതു കളിസ്ഥലമായി നാട്ടുകാർ ഉപയോഗിക്കുന്ന മഞ്ഞപ്പള്ളി മൈതാനം തങ്ങളുടെ കുടുംബ സ്വത്താണെന്ന തയ്യിൽ - പുനത്തിൽ കുടുംബത്തിന്റെ അവകാശ വാദം പൊളിയുന്നു. ഭൂമിയിൽ നേരത്തെ അവകാശ വാദം ഉന്നയിച്ച കടയങ്കോട്ട് തറവാട്ട് കാരണവർ ബീമ്പുള്ള കണ്ടി മൂസ ഹാജിക്ക് അനുകൂലമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വടകര സബ് കോടതി മുമ്പാകെ തയ്യിൽ കുമാരനും മറ്റുള്ളവരും നൽകിയ കേസ് ഹൈ കോടതി സ്റ്റേ ചെയ്തു.

## Article Content

**നാദാപുരം:[ **ഒരു നൂറ്റാണ്ട് കാലത്തോളമായി പൊതു കളിസ്ഥലമായി നാട്ടുകാർ ഉപയോഗിക്കുന്ന മഞ്ഞപ്പള്ളി മൈതാനം തങ്ങളുടെ കുടുംബ സ്വത്താണെന്ന തയ്യിൽ - പുനത്തിൽ കുടുംബത്തിന്റെ അവകാശ വാദം പൊളിയുന്നു. ഭൂമിയിൽ നേരത്തെ അവകാശ വാദം ഉന്നയിച്ച കടയങ്കോട്ട് തറവാട്ട് കാരണവർ ബീമ്പുള്ള കണ്ടി മൂസ ഹാജിക്ക് അനുകൂലമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വടകര സബ് കോടതി മുമ്പാകെ തയ്യിൽ കുമാരനും മറ്റുള്ളവരും നൽകിയ കേസ് ഹൈ കോടതി സ്റ്റേ ചെയ്തു.

കടയങ്കോട്ട് കുടുംബത്തിന് വേണ്ടി ബീമ്പുള്ള കണ്ടി മൂസ്സ ഹാജി ഹൈകോടതി മുമ്പകെ ഫയൽ ചെയ്ത കേസിലാണ് സ്റ്റേ വിധിയായത്. രാജവാഴ്ച്ചയുടെ കാലത്ത് പൊതു ശ്മശാനമായും വർഷങ്ങളായി കളിസ്ഥലമായും ഉപയോഗിക്കുന്ന വളയം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട മഞ്ഞപ്പള്ളിയിലെ 3.5 ഏക്കർ ഭൂമിയുമായി ബന്ധപ്പെട്ടാണ് വടകര സബ് കോടതി മുമ്പാകെ കേസ് നിലവിലുണ്ടായിരുന്നത്.

ഭൂമി തങ്ങളുടെ കുടുംബ സ്വത്താണെന്നും ഇത് ഓഹരി വെച്ച് ഭാഗിച്ച് നൽകണം എന്ന് കാണിച്ച് തയ്യിൽ കുമാരനും പുനത്തിൽ കുടുംബവും കക്ഷികളും എതിർ കക്ഷികളുമായി നൽകിയ കേസാണ് ഇപ്പോൾ ഹൈ കോടതി സ്റ്റേ ചെയ്തത്. കടയങ്കോട്ട് കുടുംബത്തിന് വേണ്ടി ഭൂമിയിൽ അവകാശമുന്നയിച്ച ബീമ്പുള്ള പറമ്പത്ത് മൂസ്സ ഹാജിക്ക് അനുകൂലമായി 2007 ൽ വടകര സബ് കോടതി വിധി ഉണ്ടായിരുന്നു. ഇതിനെതിരെ 2011ൽ തയ്യിൽ കുടുംബം നൽകിയ കേസിൽ വടകര ജില്ല കോടതി അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ മൂസഹാജി ഹൈക്കോടതിൽ നൽകിയ അപ്പീൽ ഹരജിയും നിലവിലുണ്ട്.

വടകര ജില്ലാ കോടതിയിൽ തയ്യിൽ - പുനത്തിൽ കുടുംബം നൽകിയ ഹരജിയിലെ ആവശ്യ പ്രകാരം ഭൂമി അളക്കാൻ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. മഞ്ഞപ്പള്ളി മൈതാനം സംരക്ഷണ സമിതിയുടെ ആവശ്യപ്രകാശം ഭൂമി ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഹൈകോടതി മുമ്പകെ ഫയൽ ചെയ്ത കേസിൽ മൂസ ഹാജിക്ക് വേണ്ടി അഭിഭാഷകരായ ആർ പാർഥാ സാരതി, ബി കൃഷ്ണൻ, ഇ കെ മുഹമ്മദലി എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169620/musahajicase-highcourt-stays-manjapalli-maidanam-landcase)