---
title: "#mpkrishnan| എം പി കൃഷ്ണൻ ചരമ വാർഷികം ആചരിച്ചു"
english_title: "#mpkrishnan #deathanniversarry "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169664/mpkrishnan-deathanniversarry"
published_at: "2023-12-16T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d38e1baba0_mpkrishnan.jpg"
keywords: []
---

# #mpkrishnan| എം പി കൃഷ്ണൻ ചരമ വാർഷികം ആചരിച്ചു

> **Lead Summary:** **പുറമേരി : [**സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ ഐ ടി യു സി നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എം പി കൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി. സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : [**സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ ഐ ടി യു സി നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എം പി കൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന അനുസ്മരണ സമ്മേളനം എന്നിവ നടത്തി. സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി കെ കണാരൻ പതാക ഉയർത്തി. അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ,ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, ജില്ലാ കൗൺസിൽ മെമ്പർ ശ്രീജിത്ത് മുടപ്പിലായി, സി സുരേന്ദ്രൻ, സുനിത സുമാലയം, കെ കെ ബാലകൃഷ്ണൻ, പ്രദീഷ് പയന്തോടി, പി കെ നികേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169664/mpkrishnan-deathanniversarry)