---
title: "#construction| നാടിന് അഭിമാനം; വളയം ഗവ.ഐടിഐ ബഹുനില കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ"
english_title: "#Proud # country #Valayam #Govt.ITI #multi-storied #building #construction #final #stage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169748/proud-country-valayam-govtiti-multi-storied-building-construction-final-stage"
published_at: "2023-12-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d7591c41db_construction_1.jpg"
keywords: []
---

# #construction| നാടിന് അഭിമാനം; വളയം ഗവ.ഐടിഐ ബഹുനില കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ

> **Lead Summary:** **വളയം: [**[ ]ഈ ഗ്രാമത്തിന്റെ രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മയുടെ അടയാളമായി ഒരു തൊഴിലധിഷ്ടിത വിദ്യഭ്യാസ സ്ഥാപനത്തിന് ബഹുനില മന്ദിരം ഉയരുന്നു. ഒന്നര പതിറ്റാണ്ട് തികയുന്ന വളയം ഗവ.ഐ ടി ഐ.യുടെ സ്വന്തം കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ. വളയം ചെക്കോറ്റയിൽ ഗ്രാമപഞ്ചായത്ത് ജനകീയ ധനസമാഹരണത്തിലൂടെ വില കൊടുത്ത് വാങ്ങി സർക്കാറിന് നൽകിയ ഒരേക്കർ സ്ഥലത്താണ് കെട്ടിടം പണിതത്.തൊഴിൽ നൈപുണ്യം വകുപ്പ് അനുവദിച്ച എട്ടരകോടി രൂപ ചിലവിലാണ് കെട്ടിടം പണികഴിപ്പിക്കുന്നത്.

## Article Content

**വളയം: [**[ ]ഈ ഗ്രാമത്തിന്റെ രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മയുടെ അടയാളമായി ഒരു തൊഴിലധിഷ്ടിത വിദ്യഭ്യാസ സ്ഥാപനത്തിന് ബഹുനില മന്ദിരം ഉയരുന്നു. ഒന്നര പതിറ്റാണ്ട് തികയുന്ന വളയം ഗവ.ഐ ടി ഐ.യുടെ സ്വന്തം കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ. വളയം ചെക്കോറ്റയിൽ ഗ്രാമപഞ്ചായത്ത് ജനകീയ ധനസമാഹരണത്തിലൂടെ വില കൊടുത്ത് വാങ്ങി സർക്കാറിന് നൽകിയ ഒരേക്കർ സ്ഥലത്താണ് കെട്ടിടം പണിതത്.തൊഴിൽ നൈപുണ്യം വകുപ്പ് അനുവദിച്ച എട്ടരകോടി രൂപ ചിലവിലാണ് കെട്ടിടം പണികഴിപ്പിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. തിരുവന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെതർ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്ത ഏറ്റെടുത്ത് നടത്തുന്നത്ത്.  സിപിഐ എം ഏരിയാ സെക്രട്ടറി പി.പി ചാത്തു, കോൺഗ്രസ് നേതാവ് പി.കെ. ശങ്കരൻ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് , വൈ. പ്രസിഡന്റ് ടി.കെ നിഷ , സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാർ കെ. വിനോദൻ തുടങ്ങിയവർ ശനിയാഴ്ച സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.പതിനെട്ട് മാസമാണ് നിർമാണ കാലാവധി. 2008 നവംബർ മാസത്തിലാണ്  ഐ.ടി.ഐ.വളയത്ത് പ്രവർത്തനമാരംഭിച്ചത്.

അന്നത്തെ  മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ സർക്കാരാണ് വളയത്ത് ഐ.ടി.ഐ. അനുവദിച്ചത്. എന്നാൽ സ്വന്തമായി കെട്ടിടം പണിയാൻ സ്ഥലം ലഭ്യമാകാത്തതിനാൽ  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വളയം മത്സ്യ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ബിൽഡിംഗിലായിരുന്നു പ്രവർത്തനം. പുതിയ കെട്ടിടം വരുന്ന തോട് കൂടി അസൗകര്യങ്ങൾക്കും പരാദീനതകൾക്കും വിരാമമാകും.  ഐടിഐ കെട്ടിടത്തോട് അനുബന്ധിച്ച് കുറഞ്ഞത് പത്ത് സെന്റ് ഭൂമിയെങ്കിലും കൂടുതൽ വേണം. ഇതിനായി സമീപത്തെ ഭൂമി ഉടമകളുമായി ചർച്ച തുടങ്ങിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169748/proud-country-valayam-govtiti-multi-storied-building-construction-final-stage)