---
title: "#survey| സ്വപ്ന ഗ്രാമം ; ഉണർവ്വ് വിദ്യാഭ്യാസ പദ്ധതി കുടുംബ സർവ്വേക്ക് കൂളിക്കുന്നിൽ തുടക്കമായി"
english_title: "#Dream #Village #Unarv# education #project #started #family #survey"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169764/dream-village-unarv-education-project-started-family-survey"
published_at: "2023-12-16T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d87f74e837_survey_1.jpg"
keywords: []
---

# #survey| സ്വപ്ന ഗ്രാമം ; ഉണർവ്വ് വിദ്യാഭ്യാസ പദ്ധതി കുടുംബ സർവ്വേക്ക് കൂളിക്കുന്നിൽ തുടക്കമായി

> **Lead Summary:** **വാണിമേൽ :[ **[ ]ഗ്രാമ പഞ്ചായത്തിലെ കുളിക്കുന്ന് പ്രദേശത്ത് നടപ്പിലാക്കുന്ന ഉണർവ്വ് സമാന്തര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുടുംബ സർവ്വേക്ക് തുടക്കമായി. കൂളിക്കുന്ന് പ്രദേശത്തെ ഇരുനൂറ് കുടുംബങ്ങളെ ഒരു യൂണിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**വാണിമേൽ :[ **[ ]ഗ്രാമ പഞ്ചായത്തിലെ കുളിക്കുന്ന് പ്രദേശത്ത് നടപ്പിലാക്കുന്ന ഉണർവ്വ് സമാന്തര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുടുംബ സർവ്വേക്ക് തുടക്കമായി. കൂളിക്കുന്ന് പ്രദേശത്തെ ഇരുനൂറ് കുടുംബങ്ങളെ ഒരു യൂണിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

> സന്തുഷ്ട കുടുംബം, സന്തുഷ്ട ഗ്രാമം എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിക്കുന്ന പദ്ധതിയിലൂടെ കുട്ടികളുടെ അഭിരുചികൾ മനസിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകി ഉയർന്ന നേട്ടങ്ങൾ എത്തിപ്പിടിക്കുന്നതിന് പ്രാപ്തരാക്കുകയും, കുടുംബങ്ങളിൽ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നൽകുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുകയും,ലക്ഷ്യബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും ഇതിലൂടെ "സ്വപ്ന ഗ്രാമം'' എന്ന ലക്ഷ്യം കൈവരിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഉണർവ്വ് കുടുംബ സർവ്വെയുടെ ഉദ്ഘാടനം വാണിമേൽ പഞ്ചായത്ത് സ്റ്റാൻകറ്റിംഗ് കമ്മിറ്റി ചെയർമാൻ എ ചന്ദ്രബാബു നിർവ്വഹിച്ചു. വാർഡ് മെമ്പർ ഏ.പി.ഷൈനി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഇന്ദിര സർവ്വെ കിറ്റ് വിതരണം ചെയ്തു, പ്രെജക്റ്റ് കൺവീനർ കെ.പി.അശോകൻ ,ചെയർമാൻ കെ.പി രാജീവൻ ,പ്രൊജക്റ്റ് ട്രെയിനർ കെ.പി.രഘുനാഥ്, കോഡിനേറ്റർ സി.പി വിനീശൻ , കെ.പി.സജേഷ്, സി.പി.അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169764/dream-village-unarv-education-project-started-family-survey)