---
title: "#growbag| ഗ്രോ ബാഗിന് ഗുഡ്ബൈ; നാദാപുരം ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷിക്ക് എച്ച് ഡിപിഇ ചട്ടികൾ"
english_title: "#Goodbye #growbag #HDPE #pots #vegetable #cultivation #Nadapuram #GramPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/169803/goodbye-growbag-hdpe-pots-vegetable-cultivation-nadapuram-grampanchayath"
published_at: "2023-12-16T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657db08acedad_grow.jpg"
keywords: []
---

# #growbag| ഗ്രോ ബാഗിന് ഗുഡ്ബൈ; നാദാപുരം ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷിക്ക് എച്ച് ഡിപിഇ ചട്ടികൾ

> **Lead Summary:** **നാദാപുരം: [** പച്ചക്കറി കൃഷി ചെയ്യുന്നതിന് ഗ്രോ ബാഗ് ഉപയോഗിക്കുന്നത് മൂലമുള്ള മാലിന്യ പ്രശ്നം പരിഹരിക്കാനും സ്ഥലപരിമിതി മൂലം ജൈവകൃഷി ചെയ്യാൻ കഴിയാത്തവരെ പ്രോത്സാഹിപ്പിക്കാനും 1800 വീടുകളിൽ ഗ്രാമ പഞ്ചായത്ത് പ്ലോട്ടിങ് മിശ്രിതം നിറച്ച എച്ച് ഡി പി ഇ ചട്ടി നൽകി. 17.76 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.

## Article Content

**നാദാപുരം: [** പച്ചക്കറി കൃഷി ചെയ്യുന്നതിന് ഗ്രോ ബാഗ് ഉപയോഗിക്കുന്നത് മൂലമുള്ള മാലിന്യ പ്രശ്നം പരിഹരിക്കാനും സ്ഥലപരിമിതി മൂലം ജൈവകൃഷി ചെയ്യാൻ കഴിയാത്തവരെ പ്രോത്സാഹിപ്പിക്കാനും 1800 വീടുകളിൽ ഗ്രാമ പഞ്ചായത്ത് പ്ലോട്ടിങ് മിശ്രിതം നിറച്ച എച്ച് ഡി പി ഇ ചട്ടി നൽകി. 17.76 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.

ഗ്രാമസഭയിൽ നിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ പദ്ധതി വിഹിതമായി 25% തുക ഗ്രാമപഞ്ചായത്തിൽ അടക്കണം. കാർഷിക കർമ സേനയാണ് പ്ലോട്ടിങ് മിശ്രിതം നിറക്കുന്നതും തൈ വിതരണം ചെയ്യുന്നതും. പറമ്പിലെ കൃഷി കൂടാതെ ടെറസും മുറ്റവും കൂടി ഉപയോഗത്തിയാൽ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാന് കഴിയുന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു.

തക്കാളി, പച്ചമുളക്, വഴുതന തുടങ്ങിയ തൈകളാണ് നൽകുന്നത്. ചട്ടി വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മാരിയാട്ട് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ,എം സി സുബൈർ,കൃഷി അസിസ്റ്റന്റ് സീമ, ഹാരിസ് മാത്തോട്ടത്തിൽ, തെരുവത്ത് അസീസ്,ഒ പി അബ്ദുല്ല,കെ കെ, നൗഫൽ, സിദ്ദീഖ് കുപ്പേരി,കരീം കണ്ണോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/169803/goodbye-growbag-hdpe-pots-vegetable-cultivation-nadapuram-grampanchayath)