---
title: " #Jatha| പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥക്ക് പെരുമുണ്ടശ്ശേരിയിൽ സമാപനം"
english_title: "#Parishath #Grama #Shasthra #Jatha #concludes #Perumundassery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170060/parishath-grama-shasthra-jatha-concludes-perumundassery"
published_at: "2023-12-17T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f2134e6b27_jadha_1.jpg"
keywords: []
---

#  #Jatha| പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥക്ക് പെരുമുണ്ടശ്ശേരിയിൽ സമാപനം

> **Lead Summary:** **നാദാപുരം :[ **[ ] പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖലയിൽ നടത്തുന്ന പദയാത്രക്ക് പെരുമുണ്ടശ്ശേരിയിൽ സമാപനം. തൂണേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതിലക്ഷ്മി, നാദാപുരം മുൻ പഞ്ചായത്ത് അംഗം അഡ്വ കെ എം രഘുനാഥ് എന്നിവർ 3 ദിവസങ്ങളിലായി ജാഥയെ നയിച്ചു.

## Article Content

**നാദാപുരം :[ **[ ] പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖലയിൽ നടത്തുന്ന പദയാത്രക്ക് പെരുമുണ്ടശ്ശേരിയിൽ സമാപനം. തൂണേരി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജ്യോതിലക്ഷ്മി, നാദാപുരം മുൻ പഞ്ചായത്ത് അംഗം അഡ്വ കെ എം രഘുനാഥ് എന്നിവർ 3 ദിവസങ്ങളിലായി ജാഥയെ നയിച്ചു.

സമാപന ദിവസമായ ഇന്ന് രാവിലെ കുമ്മങ്കോട് നിന്ന് ജാഥ പ്രയാണം ആരംഭിച്ചു. രാജേഷ് കല്ലാച്ചിയും സംഘവും സ്വാഗത ഗാനം ആലപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ഇ ടി വത്സലൻ അവതരിപ്പിക്കുന്ന ഏക പാത്ര നാടകവും അരങ്ങേറി.പരിഷത്ത് പ്രസിദ്ധീകരിച്ച 10 ലഘുലേഖകളുടെ കിറ്റ് ക്യാപ്റ്റനിൽ നിന്നും സ്വീകരിച്ച് കൊണ്ടാണ് വിവിധ സംഘടനാ പ്രതിനിധികൾ ജാഥയെ സ്വീകരിച്ചത്.

പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം പ്രീത ജാഥ വൈസ് ക്യാപ്റ്റനും ശശിധരൻ ജാഥാ മാനേജരും അനിൽ കുമാർ പേരടി കോ - ഓർഡിനേറ്ററുമായിരുന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം വി കെ ചന്ദ്രൻ , എ കെ പീതാംബരൻ, കെ ചന്തു, പി കെ അശോകൻ , ടി. സുമേഷ്, റിനീഷ് വിലാതപുരം, സൂരജ് വരിക്കോളി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170060/parishath-grama-shasthra-jatha-concludes-perumundassery)