---
title: "#sentenced| ബലാത്സംഗ കേസ് ; യുവാവിന് ശിക്ഷ വിധിച്ച് നാദാപുരം അതിവേഗ കോടതി"
english_title: "#Rapecase #Nadapuram #fast #track #court #sentenced #youth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170259/rapecase-nadapuram-fast-track-court-sentenced-youth"
published_at: "2023-12-18T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65802b2a55922_rape.jpg"
keywords: []
---

# #sentenced| ബലാത്സംഗ കേസ് ; യുവാവിന് ശിക്ഷ വിധിച്ച് നാദാപുരം അതിവേഗ കോടതി

> **Lead Summary:** **നാദാപുരം : [**[ ]18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

## Article Content

**നാദാപുരം : [**[ ]18 വയസ്സ് പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

തണ്ണീർപന്തലിനടുത്തെ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്ത വയനാട് ജില്ലയിലെ കോറോം സ്വദേശി മന്തോണി വീട്ടിൽ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്ലോ) ജഡ്‌ജി എം ശുഹൈബ് ശിക്ഷിച്ചത്.

2020 ഡിസംബർ മാസം അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്മരിക്കുകയും 19 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.

പോലീസ് ഇൻസ്പെക്‌ടർ ഇ.വി ഫായിസ് അലിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി. സീനിയർ സിവിൽ പോലീസ് കമ്മിഷൻ ഷാനി പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170259/rapecase-nadapuram-fast-track-court-sentenced-youth)