---
title: "#celebration| ലോക അറബിഭാഷാദിനം; നാദാപുരം ഗവ : യു പി സ്‌കൂളിൽ ദിനാചരണത്തിന് തുടക്കമായി"
english_title: "#WorldArabicLanguageDay #Nadapuram #GovtUP School #celebration #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170265/worldarabiclanguageday-nadapuram-govtup-school-celebration-started"
published_at: "2023-12-18T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658031b2b92d1_arabic.jpg"
keywords: []
---

# #celebration| ലോക അറബിഭാഷാദിനം; നാദാപുരം ഗവ : യു പി സ്‌കൂളിൽ ദിനാചരണത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം: [**ലോക അറബി ഭാഷ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് നാദാപുരം ഗവ : യു പി സ്‌കൂളിൽ തുടക്കമായി . ചിത്ര പ്രദർശനം, ക്വിസ്സ് മത്സരം ,

## Article Content

**നാദാപുരം: [**ലോക അറബി ഭാഷ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് നാദാപുരം ഗവ : യു പി സ്‌കൂളിൽ തുടക്കമായി . ചിത്ര പ്രദർശനം, ക്വിസ്സ് മത്സരം ,

പ്രബന്ധ രചന മത്സരം , പ്രസംഗ മത്സരം , മാധ്യമ ചർച്ച എന്നിവ ഒരഴ്ച നീണ്ടു കിടക്കുന്ന പരിപാടിയുടെ ഭാഗമായി നടക്കും.സ്‌കൂളിൽ നടന്ന ദിനാചരണ പരിപാടി പി ടി.എ.പ്രസിഡന്റ് സി.കെ.നാസര്‍ ഉദ്ഘാടനംചെയ്തു . ഹെഡ്മാസ്റ്റര്‍ കെ.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു .

അധ്യാപകരായ എന്‍.പി.സലാഹുദ്ദീന്‍, സി.സാജിദ്, ടി.വി.കുഞ്ഞബ്ദുള്ള , പി.പ്രവീണ്‍കുമാര്‍ , ഇ.ബഷീര്‍ ,കെ.പി.മൊയ്തു. എന്നിവർ സംസാരിച്ചു. പടം : നാദാപുരം ഗവ : യു പി സ്‌കൂളിൽ നടന്ന ലോക അറബി ഭാഷാ ദിനാചരണം പി ടി എ പ്രസിഡന്റ് സി കെ നാസർ ഉത്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170265/worldarabiclanguageday-nadapuram-govtup-school-celebration-started)