---
title: "#welcomed| കിക്ക് ബോക്സിങ് താരം ആദിലിന് നാളെ തെരുവം പറമ്പിൽ സ്വീകരണം"
english_title: "#Kickboxing #star #Adil #willbe #welcomed #street #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170309/kickboxing-star-adil-willbe-welcomed-street-tomorrow"
published_at: "2023-12-18T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658054ddafc81_boxing_star.jpg"
keywords: []
---

# #welcomed| കിക്ക് ബോക്സിങ് താരം ആദിലിന് നാളെ തെരുവം പറമ്പിൽ സ്വീകരണം

> **Lead Summary:** **നാദാപുരം:[ **മുസ്ലിം യൂത്ത് ലീഗ് തെരുവമ്പറമ്പ് ശാഖ സമ്മേളനവും കിക്ക് ബോക്സിങ് ദേശീയ മത്സരത്തിൽ വിജയിച്ച ആദിലിനും, നാദാപുരം ഗവ കോളേജ് യൂണിയൻ ഭാരവാഹികൾക്കും സ്വീകരണവും ചൊവ്വാഴ്ച്ച വൈകുന്നേരം 6 മണിക്ക് തെരുവമ്പറമ്പിൽ നടക്കും.

## Article Content

**നാദാപുരം:[ **മുസ്ലിം യൂത്ത് ലീഗ് തെരുവമ്പറമ്പ് ശാഖ സമ്മേളനവും കിക്ക് ബോക്സിങ് ദേശീയ മത്സരത്തിൽ വിജയിച്ച ആദിലിനും, നാദാപുരം ഗവ കോളേജ് യൂണിയൻ ഭാരവാഹികൾക്കും സ്വീകരണവും ചൊവ്വാഴ്ച്ച വൈകുന്നേരം 6 മണിക്ക് തെരുവമ്പറമ്പിൽ നടക്കും.

ചിയ്യൂർ എൽ പി സ്‌കൂളിൽ നിന്ന് എൽ എസ് എസ് നേടിയ എട്ട് വിദ്യാർത്ഥികളെയും, സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ കലാ സാഹിത്യ മത്സര പരിപാടിയായ മുസാബഖയിൽ വിജയികളായ റശാദിയ മദ്രസ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, പ്രഭാഷകൻ അശ്ക്കർ ഫറൂഖ് തുടങ്ങി പ്രമുഖർ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ഇ കുഞ്ഞാലി, ജനറൽ കൺവീനർ കെസി ശംസു എന്നിവർ അറിയിച്ചു. സമ്മേളന പരിപാടിക്ക് ശേഷം ട്രന്റ് മ്യൂസിക് ബാന്റ് ബാനറിൽ അഫ്സൽ കാലിക്കറ്റും, ഫൈസൽ നാദാപുരവും നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170309/kickboxing-star-adil-willbe-welcomed-street-tomorrow)