---
title: "#reminiscedmemory| എ കണാരന്റെ ഓർമ്മ പുതുക്കി സി പിഐ (എം) പ്രവർത്തകർ"
english_title: "#CPI (M) #workers #reminisced #Kanaran's #memory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170444/cpi-m-workers-reminisced-kanarans-memory"
published_at: "2023-12-19T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581308bca11e_kannan_1.jpg"
keywords: []
---

# #reminiscedmemory| എ കണാരന്റെ ഓർമ്മ പുതുക്കി സി പിഐ (എം) പ്രവർത്തകർ

> **Lead Summary:** **നാദാപുരം:[ **ജന്മിവാഴ്ച്ചക്കെതിരെ ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും വീരേതിഹാസം രചിച്ച മുന്നണി പോരാളിയായിരുന്നു എ. കണാരനെ ന്ന് സി പി ഐ (എം ) ജില്ലാ സെക്രട്ടറി പി. മോഹനൻ അനുസ്മരിച്ചു.

## Article Content

**നാദാപുരം:[ **ജന്മിവാഴ്ച്ചക്കെതിരെ ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും വീരേതിഹാസം രചിച്ച മുന്നണി പോരാളിയായിരുന്നു എ. കണാരനെ ന്ന് സി പി ഐ (എം ) ജില്ലാ സെക്രട്ടറി പി. മോഹനൻ അനുസ്മരിച്ചു.

മുൻ എം. എൽ. എ യും, കർഷക തൊഴിലാളി യൂണിയൻ ദേശീയ നേതാവുമായിരുന്ന എ. കണാരന്റെ പത്തൊൻപതാം ചരമ വാർഷികത്തോട നുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.

കെ.കെ. ലതിക,വി. പി. കുഞ്ഞികൃഷ്ണൻ, പി. പി. ചാത്തു, കെ. കെ. ദിനേശൻ എന്നിവർ സംബന്ധിച്ചു. പാർട്ടി പ്രവർത്തകരും നേതാക്കളും എടച്ചേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

വൈകീട്ട് നടക്കുന്ന അനുസ്മരണ പൊതു സമ്മേളനം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170444/cpi-m-workers-reminisced-kanarans-memory)