---
title: "Blockade| പാക്കോയി റോഡിൻ്റെ ശോച്യാവസ്ഥ: നാട്ടുകാർ ഉപരോധസമരം സംഘടിപ്പിച്ചു"
english_title: "#Dilapidated #condition #Pakoiroad #Locals #organized #blockade"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170491/dilapidated-condition-pakoiroad-locals-organized-blockade"
published_at: "2023-12-19T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581670479d72_road.jpg"
keywords: []
---

# Blockade| പാക്കോയി റോഡിൻ്റെ ശോച്യാവസ്ഥ: നാട്ടുകാർ ഉപരോധസമരം സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ:**[ ഏറെക്കാലമായി ഗതാഗതം ദുഷ്‌കരമായ വാണിമേൽ ഭൂമിവാതുക്കൽ പാക്കോയി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

## Article Content

**വാണിമേൽ:**[ ഏറെക്കാലമായി ഗതാഗതം ദുഷ്‌കരമായ വാണിമേൽ ഭൂമിവാതുക്കൽ പാക്കോയി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

നാട്ടുകാർ ചേർന്ന് രൂപീകരിച്ച കർമ്മസമിതിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത് . ഇന്ന് രാവിലെ പത്തരയോടെ പ്രകടനമായി എത്തിയ സമരക്കാർ താക്കോൽ റോഡിൻ്റെ പ്രവേശന കവാടത്തിൽ പായ വിരിച്ച് കുത്തിയിരിക്കുകയായിരുന്നു.

റോഡ് വീതി കൂട്ടാൻ പൊന്നും വിലയുള്ള സ്ഥലം വിട്ടുകൊടുത്ത നാട്ടുകാരെ വഞ്ചിക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പും സ്ഥലം എംഎൽഎയും സ്വീകരിച്ചതെന്നും സമരക്കാർ കുറ്റപ്പെടുത്തി.

ഒപ്പം വരും നാളുകളിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരക്കാർ പറഞ്ഞു. കുനിയിൽ ഉസ്മാൻ, ആഷിക് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170491/dilapidated-condition-pakoiroad-locals-organized-blockade)