---
title: "#arabiclanguageday| അറബിക്‌ ഭാഷാ ദിനാചരണം; കേരളം ഭൂമിയിലെ സ്വർഗം - അബ്‌ദുൽ ഖാദിർ അൽ ഹംസി അൽ യമനി"
english_title: "#Arabic #LanguageDay #Kerala #Heaven #Earth #AbdulQadirAlHamsiAlYamani"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170510/arabic-languageday-kerala-heaven-earth-abdulqadiralhamsialyamani"
published_at: "2023-12-19T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65816e3172b47_arabic.jpg"
keywords: []
---

# #arabiclanguageday| അറബിക്‌ ഭാഷാ ദിനാചരണം; കേരളം ഭൂമിയിലെ സ്വർഗം - അബ്‌ദുൽ ഖാദിർ അൽ ഹംസി അൽ യമനി

> **Lead Summary:** **നാദാപുരം:[ **[ ]കേരളം പ്രകൃതി ഭംഗിയിൽ ഭൂമിയിലെ സ്വർഗമാണെന്ന് യമനിലെ സ്വൻഹാഅ് യൂനിവേഴ്‌സിറ്റി പ്രൊഫസർഅബ്‌ദുൽ ഖാദിർ അഹ്‌മദ് അബ്‌ദുല്ലാ അൽ ഹംസി പറഞ്ഞു . നാദാപുരം അൽഫുർഖാൻ അറബിക് കോളേജിൽ, അന്താരാഷ്ട്ര അറബിക്‌ ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം:[ **[ ]കേരളം പ്രകൃതി ഭംഗിയിൽ ഭൂമിയിലെ സ്വർഗമാണെന്ന് യമനിലെ സ്വൻഹാഅ് യൂനിവേഴ്‌സിറ്റി പ്രൊഫസർഅബ്‌ദുൽ ഖാദിർ അഹ്‌മദ് അബ്‌ദുല്ലാ അൽ ഹംസി പറഞ്ഞു . നാദാപുരം അൽഫുർഖാൻ അറബിക് കോളേജിൽ, അന്താരാഷ്ട്ര അറബിക്‌ ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒപ്പം കേരളത്തിൻ്റെ പ്രകൃതിയും പെരുമാറ്റവും വ്യക്തി ശുദ്ധിയും തന്നെ അൽഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ: അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ കുമ്മംകോട് അംജദ് അൻസാരി, ശരീഫ് വാവൂര്, സഈദ് തളിയിൽ, ഷിഹാബുൽ ഹഖ്, സഅദ് കണ്ടിയിൽ, ഇക്റാമുൽ ഹഖ് സ്വബാഹ ബഷീർ, ഫാത്തിമ ഒ പി, മുസമ്മിൽ, റാനിയ, ഷാദിൽ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170510/arabic-languageday-kerala-heaven-earth-abdulqadiralhamsialyamani)