---
title: "#concluded| വിലങ്ങാട് സൗജന്യ തൊഴിൽ പരിശീലനം സമാപിച്ചു"
english_title: "#Vilangad #freejob #training #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170597/vilangad-freejob-training-concluded"
published_at: "2023-12-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581ab7072d48_training.jpg"
keywords: []
---

# #concluded| വിലങ്ങാട് സൗജന്യ തൊഴിൽ പരിശീലനം സമാപിച്ചു

> **Lead Summary:** **വിലങ്ങാട് :[ **വിലങ്ങാട് പട്ടിക വർഗ്ഗ സർവീസ് സഹകരണ സംഘവും കാനറ ബാങ്ക് ആർസെറ്റി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ആറ് ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം സമാപിച്ചു. സമാപന യോഗം വാണിമേൽ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**വിലങ്ങാട് :[ **വിലങ്ങാട് പട്ടിക വർഗ്ഗ സർവീസ് സഹകരണ സംഘവും കാനറ ബാങ്ക് ആർസെറ്റി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ആറ് ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം സമാപിച്ചു. സമാപന യോഗം വാണിമേൽ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ്‌ ബിസി കേളപ്പൻ അധ്യക്ഷത വഹിച്ചു. ആർ സെറ്റി ഡയറക്ടർ പ്രേംലാൽ കേശവൻ മുഖ്യതിഥിയായി . ആർസെറ്റി ട്രെയിനർ പ്രിയംവദൻ , രജിൻ , സംഘം ഡയറക്ടർമാരായ കെ വി ചന്തു, രാഗിണി, സുശീല, വിനോദ്, എന്നിവർ സംസാരിച്ചു. സംഘം ഡയറക്ടർ കെ ജയകുമാർ സ്വാഗതവും സെക്രട്ടറി നിജീഷ് പി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170597/vilangad-freejob-training-concluded)