---
title: "#violence| ഫോണിൽ വിളിച്ചുവരുത്തി അക്രമം; വളയത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു"
english_title: "#Violence #called #phone #BJP #worker #cut #valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170671/violence-called-phone-bjp-worker-cut-valayam"
published_at: "2023-12-20T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65826b0b7d635_voilence.jpg"
keywords: []
---

# #violence| ഫോണിൽ വിളിച്ചുവരുത്തി അക്രമം; വളയത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

> **Lead Summary:** **വളയം : [**ഫോണിൽ വിളിച്ചുവരുത്തിയതിന് ശേഷമുള്ള ആക്രമണത്തിൽ വളയത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വളയം ചെക്കേറ്റ സ്വദേശി യുകെ മുക്കിൽ നാറക്കുന്നുമ്മൽ പ്രശാന്തിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം ഉണ്ടായത് .

## Article Content

**വളയം : [**ഫോണിൽ വിളിച്ചുവരുത്തിയതിന് ശേഷമുള്ള ആക്രമണത്തിൽ വളയത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വളയം ചെക്കേറ്റ സ്വദേശി യുകെ മുക്കിൽ നാറക്കുന്നുമ്മൽ പ്രശാന്തിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 11.30ന് വളയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം ഉണ്ടായത് .

വീട്ടിലിരുന്ന പ്രശാന്തിനെ, കണ്ടാലറിയുന്ന ആൾ റോഡിലേക്ക് വിളിച്ചിറക്കിയ ശേഷം കഴുത്തിന് വെട്ടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ പ്രശാന്തിനെ വളയം പൊലീസെത്തിയാണ് നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170671/violence-called-phone-bjp-worker-cut-valayam)