---
title: "#attack| അക്രമിച്ചത് ക്രിമിനൽ: വളയത്ത് വെട്ടേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി"
english_title: "#attack #criminal #youth #attacked #valayam #shifted #medicalcollege"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170767/attack-criminal-youth-attacked-valayam-shifted-medicalcollege"
published_at: "2023-12-20T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582a9457d834_attck.jpg"
keywords: []
---

# #attack| അക്രമിച്ചത് ക്രിമിനൽ: വളയത്ത് വെട്ടേറ്റ യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

> **Lead Summary:** **നാദാപുരം: [**[ ]വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചത് വധശ്രമകേസിലെ മുഖ്യപ്രതി . വളയത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കരുവാൻകണ്ടി കുമാരനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുനിയിൽ ഗിരീഷന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

## Article Content

**നാദാപുരം: [**[ ]വളയത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചത് വധശ്രമകേസിലെ മുഖ്യപ്രതി . വളയത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കരുവാൻകണ്ടി കുമാരനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുനിയിൽ ഗിരീഷന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

വളയം ചെക്കോറ്റയിലെ നാറക്കുന്നുമ്മൽ പ്രശാന്തി (34) നാണ് വെട്ടേറ്റത്. പ്രശാന്ത് ബി.ജെ.പി. പ്രവർത്തകനാണ്. വളയം പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.

രാത്രി വീട്ടിൽ ഇരിക്കുകയായിരുന്ന പ്രശാന്തിനെ റോഡിലേക്ക് വിളിച്ച് വരുത്തിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള വെട്ടേറ്റ് കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . വ്യക്തി വിരോധമാണ് അക്രമത്തിന് കാരണമെന്ന് ബി ജെ പി വളയം പഞ്ചായത്ത് നേതൃത്വം വ്യക്തമാക്കി. പരിക്ക് ഗുരുതരമായതിനാൽ പ്രശാന്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170767/attack-criminal-youth-attacked-valayam-shifted-medicalcollege)