---
title: "#investigation| വളയത്ത് യുവാവിന് വെട്ടേറ്റ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "#youngman #stabbed #valayam #Police #started #investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170787/youngman-stabbed-valayam-police-started-investigation-new"
published_at: "2023-12-20T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582bb8ae28cb_investigation.jpg"
keywords: []
---

# #investigation| വളയത്ത് യുവാവിന് വെട്ടേറ്റ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **നാദാപുരം :[ **[ ]വളയത്ത് ക്ഷേത്രോത്സവത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഇന്നലെ അർധരാത്രിയോടെ വളയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. വളയം യുകെ മുക്ക് സ്വദേശിയായ പ്രശാന്താണ് ആക്രമിക്കപ്പെട്ടത്. പ്രശാന്തിന്‍റെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

## Article Content

**നാദാപുരം :[ **[ ]വളയത്ത് ക്ഷേത്രോത്സവത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഇന്നലെ അർധരാത്രിയോടെ വളയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. വളയം യുകെ മുക്ക് സ്വദേശിയായ പ്രശാന്താണ് ആക്രമിക്കപ്പെട്ടത്. പ്രശാന്തിന്‍റെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.

ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . സ്ഥലത്ത് സംഘർഷ സാഹചര്യമുണ്ടായിരുന്നില്ലെന്ന് വളയം പൊലീസ് വ്യക്തമാക്കി. ആൾക്കൂട്ടത്തിൽ നിന്നൊരാൾ ഓടിയെത്തി പ്രശാന്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടിമറയുകയായിരുന്നു.

പൊലീസെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പ്രശാന്തിന്‍റെ കഴുത്തിലും തലയിലും തുന്നലുകളുണ്ട്. പ്രശാന്തിനെതിരെ നടന്നത് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170787/youngman-stabbed-valayam-police-started-investigation-new)