---
title: "#protesting| അധ്യാപക നിയമനത്തിലെ കെടുകാര്യസ്ഥത : ഉപജില്ലാ ഓഫീസർക്കെതിരെ പ്രക്ഷോഭം നടത്തുന്നു"
english_title: "#Mismanagement #teacher #appointment #subdistrict #officers #protesting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170850/mismanagement-teacher-appointment-subdistrict-officers-protesting"
published_at: "2023-12-20T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f22032ee2_appoinment.jpg"
keywords: []
---

# #protesting| അധ്യാപക നിയമനത്തിലെ കെടുകാര്യസ്ഥത : ഉപജില്ലാ ഓഫീസർക്കെതിരെ പ്രക്ഷോഭം നടത്തുന്നു

> **Lead Summary:** **നാദാപുരം : [**നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ സർക്കാരിനേയും വിദ്യാഭ്യാസ വകുപ്പിനേയും പ്രതിക്കൂട്ടിലാകുന്ന നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ നിയമ പരമായ നടപടികൾ സ്വീകരിക്കാനും എ ഇ ഒ ഓഫീസിനു മുന്നിൽ ധർണ്ണ സമരം ഉപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കാനും നാദാപുരം സബ്ജില്ലാ എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‍മെന്റ് അസോസിയേഷൻ കൺവൻഷൻ തീരുമാനിച്ചു .

## Article Content

**നാദാപുരം : [**നിയമന അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാക്കാതെ സർക്കാരിനേയും വിദ്യാഭ്യാസ വകുപ്പിനേയും പ്രതിക്കൂട്ടിലാകുന്ന നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ നിയമ പരമായ നടപടികൾ സ്വീകരിക്കാനും എ ഇ ഒ ഓഫീസിനു മുന്നിൽ ധർണ്ണ സമരം ഉപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കാനും നാദാപുരം സബ്ജില്ലാ എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‍മെന്റ് അസോസിയേഷൻ കൺവൻഷൻ തീരുമാനിച്ചു .

മാനേജേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 17 സബ്ബ് ജില്ലകളിൽ നടത്തുന്ന സബ്ബ് ജില്ലാ പര്യടനം 'ജാഗരൺ' ജില്ലാ പ്രസിഡന്റ്‌ പൂമംഗലത്ത് അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു . ഉപജില്ലാ പ്രസിഡന്റ്‌ ബംഗ്ലത്ത് മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു.

അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ടി പി രാജീവൻ ടി അൻവർ ചക്കാലക്കൽ, സബീലുദ്ധീൻ, രാധേഷ് ഗോപാൽ എന്നിവർ പ്രസംഗിച്ചു. സബ്ജില്ലാ ഭാരവാഹികളായ അഭിലാഷ് പാലാഞ്ചേരി സ്വാഗതവും സി കെ നാസർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170850/mismanagement-teacher-appointment-subdistrict-officers-protesting)