---
title: "#sendoff | അന്നദാതാവിന് ആദരവോടെ ; പാചക തൊഴിലാളിക്ക് വളയം എം.എൽ.പി. സ്കൂളിൽ മാതൃകായാത്രയയപ്പ്"
english_title: "#With #respect  #Valayam MLP #cooking #worker #Model #sendoff #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170859/with-respect-valayam-mlp-cooking-worker-model-sendoff-school"
published_at: "2023-12-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582f7b75475f_send_off_3.jpg"
keywords: []
---

# #sendoff | അന്നദാതാവിന് ആദരവോടെ ; പാചക തൊഴിലാളിക്ക് വളയം എം.എൽ.പി. സ്കൂളിൽ മാതൃകായാത്രയയപ്പ്

> **Lead Summary:** **വളയം: [ **അര നൂറ്റാണ്ട് കാലം കുറ്റിക്കാട് പ്രദേശത്തെ കുട്ടികളുടെ വയറു നിറയെ രുചികരമായ ഭക്ഷണം വിളമ്പിയ മന്ദിയേടത്തി വളയം എം എൽ പി സ്കൂളിലെ പാചക ജോലിയിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണത്താലാണ് അവർ സുദീർഘമായ തന്റെ സേവനം മതിയാക്കുന്നത്.

## Article Content

**വളയം: [ **അര നൂറ്റാണ്ട് കാലം കുറ്റിക്കാട് പ്രദേശത്തെ കുട്ടികളുടെ വയറു നിറയെ രുചികരമായ ഭക്ഷണം വിളമ്പിയ മന്ദിയേടത്തി വളയം എം എൽ പി സ്കൂളിലെ പാചക ജോലിയിൽ നിന്ന് വിരമിച്ചു. ആരോഗ്യപരമായ കാരണത്താലാണ് അവർ സുദീർഘമായ തന്റെ സേവനം മതിയാക്കുന്നത്.

ആദ്യകാലത്ത് സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്ന ഉപ്പുമാവ് പാചകം ചെയ്തു തുടങ്ങിയ മന്ദിയേടത്തി പിന്നീട് കഞ്ഞിയും പയറും അതിനുശേഷം ഇപ്പോൾ തുടരുന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വരെ അവരുടെ പാചകയാത്ര എത്തിനിൽക്കുകയാണ്. അവർക്ക് ഏറ്റവും ഉചിതമായ ഒരു യാത്രയയപ്പാണ് രക്ഷകർത്താക്കളും നാട്ടുകാര്യം ചേർന്ന് നൽകിയത്. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി.പ്രദീഷ് ഉദ്ഘാനം ചെയ്തു. വാർഡ് മെമ്പർ പി പി സിനില അധ്യക്ഷത വഹിച്ചു.

ദീർഘകാലം പിടിഎ പ്രസിഡണ്ടായിരുന്ന കുയ്യങ്ങാട്ട് കുഞ്ഞബ്ദുള, എൽ എസ് എസ് ജേതാക്കളായ ടി.കെ.നക്ഷത്രാ രാജ്. ഇ.കെ.മുഹമ്മദ് ഷമ്മാസ്, ഫാത്തിമ റിഫാന പി.കെ , ശാസ്ത്രോത്സവത്തിൽ സംസ്ഥാനതല നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥിനി സംഗീത ജെ.എസ്., സർക്കാർ സർവ്വീസിൽ പുതുതായി ജോലി നേടിയെടുത്ത പൂർവ്വ വിദ്യാർത്ഥിനി ജിസ്ന ടി.പി. എന്നിവരെയും സബ്ജില്ലാ കലാമേളകളയിൽ വിജയികളായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

ഹെഡ് മാസ്റ്റർ ടി. കെ.രാജീവന്റെ സ്വാഗതം പറഞ്ഞു. മാനേജർ വി പി.മമ്മു ഹാജി, പി. ടി. എ.പ്രസിഡൻറ് ടി.വിനോദൻ , ഇ.കെ. ഹാജറ, പുത്തോളി കുമാരൻ ,കെ.സിബിന മോൾ , എൻ.പി ബിജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. വി.സജീവൻ മാസ്റ്റർ നന്ദി പറഞ്ഞു. പ്രമുഖ ആർട്ട് തെറാപ്പിസ്റ്റ് പ്രീത രാധേഷിന്റെ ക്ലാസോടെ ചടങ്ങിന് സമാപനം കുറിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170859/with-respect-valayam-mlp-cooking-worker-model-sendoff-school)