---
title: "#soiltestingcamp | ഫലം തൽസമയം; വളയത്ത് മണ്ണ് പരിശോധന ക്യാമ്പ് 23 ന് "
english_title: "#Results #real #time #soiltestingcamp #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/170978/results-real-time-soiltestingcamp-valayam"
published_at: "2023-12-21T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c6f9ae7eb_soil_test.jpg"
keywords: []
---

# #soiltestingcamp | ഫലം തൽസമയം; വളയത്ത് മണ്ണ് പരിശോധന ക്യാമ്പ് 23 ന് 

> **Lead Summary:** **വളയം: [ **മണ്ണിനെ അറിഞ്ഞ് കൃഷി നടത്താം. വളയത്ത് മണ്ണ് പരിശോധന ക്യാമ്പ് 23 ന്. കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വളയം ഹയർ സെക്കണ്ടറി ഗ്രൗണ്ടിലാണ് മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൃഷിഭവനിൽ ആദ്യം സമർപ്പിക്കുന്ന 40 മണ്ണ് സാമ്പിളുകളുടെ പരിശോധന ഫലം അന്നു തന്നെ കർഷകർക്ക് ലഭിക്കും.

## Article Content

**വളയം: [ **മണ്ണിനെ അറിഞ്ഞ് കൃഷി നടത്താം. വളയത്ത് മണ്ണ് പരിശോധന ക്യാമ്പ് 23 ന്. കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വളയം ഹയർ സെക്കണ്ടറി ഗ്രൗണ്ടിലാണ് മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൃഷിഭവനിൽ ആദ്യം സമർപ്പിക്കുന്ന 40 മണ്ണ് സാമ്പിളുകളുടെ പരിശോധന ഫലം അന്നു തന്നെ കർഷകർക്ക് ലഭിക്കും.

കൂടുതലായി വരുന്ന സാമ്പിളുകൾ പരിശോധിച്ചശേഷം ഫലം പിന്നീട് നൽകും. 23 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് മണ്ണ് പരിശോധന ഫലം കർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്യും.

ശേഷം മണ്ണ് പരിശോധനയെക്കുറിച്ചും വളർച്ചാഘടകങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കൃഷി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/170978/results-real-time-soiltestingcamp-valayam)