---
title: "#PranavamVolleyFest2024 | പ്രണവം വോളി ഫെസ്റ്റ് 2024; ഓപ്പൺ കേരള വോളിഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരിച്ചു "
english_title: "#PranavamVolleyFest2024 #organizing #committee #OpenKerala #Volleyfest #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171054/pranavamvolleyfest2024-organizing-committee-openkerala-volleyfest-formed"
published_at: "2023-12-21T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583f80fa6853_volley.jpg"
keywords: []
---

# #PranavamVolleyFest2024 | പ്രണവം വോളി ഫെസ്റ്റ് 2024; ഓപ്പൺ കേരള വോളിഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരിച്ചു 

> **Lead Summary:** **വളയം: [** പ്രണവം സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം 2024 ജനുവരി 25 മുതൽ 31 വരെ അച്ചംവീട്, പ്രണവംനഗറിൽ നടക്കുന്ന ഓപ്പൺ കേരള വോളിഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരിച്ചു.

## Article Content

**വളയം: [** പ്രണവം സ്റ്റേഡിയം നിർമ്മാണ ധനശേഖരണാർത്ഥം 2024 ജനുവരി 25 മുതൽ 31 വരെ അച്ചംവീട്, പ്രണവംനഗറിൽ നടക്കുന്ന ഓപ്പൺ കേരള വോളിഫെസ്റ്റിന്റെ സംഘാടകസമിതി രൂപീകരിച്ചു.

വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സി.ബാലന് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് വോളി ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ അശോകൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ദിവാകരൻ, എ.കെ.രവീന്ദ്രൻ, കെ ചന്ദ്രൻ മാസ്റ്റർ, സി എച്ച് ശങ്കരൻ മാസ്റ്റർ, കെ ടി കുഞ്ഞിക്കണ്ണൻ, സി എച്ച് രജനീഷ്, ബഷീർ, ലിനീഷ്, നിഖിൽ കൂടാതെ വിവിധ ക്ലബ്ബുകളുടെയും പ്രതിനിധികൾ സംസാരിച്ചു.

വോളി ഫെസ്റ്റിനെ കുറിച്ച് കൺവീനർ പി .പി കുമാരൻ, ചെയർമാൻ, സി. ബാബു എന്നിവർ വിശദീകരിച്ചു. പ്രണവം ക്ലബ്ബ് സെക്രട്ടറി, പി സി ഷാജി സ്വാഗതവും ജോ.കൺവീനർ എം നികേഷ് നന്ദിയും ആശംസിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171054/pranavamvolleyfest2024-organizing-committee-openkerala-volleyfest-formed)