---
title: "#Oilspilled | വാഹനത്തിൽ നിന്ന് ഓയിൽ റോഡിലേക്കൊഴുകി; അപകടം ഒഴുവാക്കിയത് വാർഡ് മെമ്പറുടെ സംയോജിത ഇടപെടൽ"
english_title: "#Oilspilled #vehicle #road #accident #averted #combined #intervention #wardmember"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171108/oilspilled-vehicle-road-accident-averted-combined-intervention-wardmember"
published_at: "2023-12-21T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65842562ac64c_oil.jpg"
keywords: []
---

# #Oilspilled | വാഹനത്തിൽ നിന്ന് ഓയിൽ റോഡിലേക്കൊഴുകി; അപകടം ഒഴുവാക്കിയത് വാർഡ് മെമ്പറുടെ സംയോജിത ഇടപെടൽ

> **Lead Summary:** ** നാദാപുരം: [** വാഹനത്തിൽ നിന്നുള്ള ഓയിൽ സംസ്ഥാന പാതയിൽ ഒഴുകിയത് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായതോടെ വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ ഇടപെട്ട് റോഡ് ക്ലീൻ ചെയ്‌തു.

## Article Content

** നാദാപുരം: [** വാഹനത്തിൽ നിന്നുള്ള ഓയിൽ സംസ്ഥാന പാതയിൽ ഒഴുകിയത് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായതോടെ വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ ഇടപെട്ട് റോഡ് ക്ലീൻ ചെയ്‌തു.

ഇന്ന് രാവിലെയാണ് സംസ്ഥാന പാതയിലൂടെ കടന്നുപോയ വാഹനത്തിൽ നിന്ന് ഓയിൽ ലീക്ക് ആയത്.

നാദാപുരം ബസ്റ്റാൻഡ് പരിസരം മുതൽ ഗവൺമെൻ്റ്  യു പി സ്കൂൾ വരെയുള്ള ഭാഗത്താണ് ഓയിൽ മറിഞ്ഞത്. ഇതുവഴി കടന്നുപോയ ചില ബൈക്ക് യാത്രികർ റോഡിൽ വീണതോടെയാണ് വ്യാപാരികളും നാട്ടുകാരും വിവരമറിയുന്നത്.

ഉടൻ തന്നെ വാർഡ് മെമ്പർ ഇടപെട്ട് ചേലക്കാട് ഫയർ ആൻഡ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി പെട്ടെന്ന് തന്നെ റോഡ് ക്ലീൻ ചെയ്യുകയും ആയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171108/oilspilled-vehicle-road-accident-averted-combined-intervention-wardmember)