---
title: "#cleanliness | നാടിന്റെ വൃത്തിയളന്ന് വിദ്യാർത്ഥികൾ ;ഓരോ വീടിന്റെയും ശുചിത്വ നിലവാരം നിർണയിച്ച് വിദ്യാർത്ഥികൾ "
english_title: "#Students #cleanliness #country #students #determining #cleanliness #standard #each #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/171147/students-cleanliness-country-students-determining-cleanliness-standard-each-house"
published_at: "2023-12-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65844dcf07d0f_nadapuram.jpg"
keywords: []
---

# #cleanliness | നാടിന്റെ വൃത്തിയളന്ന് വിദ്യാർത്ഥികൾ ;ഓരോ വീടിന്റെയും ശുചിത്വ നിലവാരം നിർണയിച്ച് വിദ്യാർത്ഥികൾ 

> **Lead Summary:** **നാദാപുരം :** ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ 543 വീടുകൾ കയറിയിറങ്ങി ഓരോ വീടിന്റെയും ശുചിത്വ നിലവാരം നിർണയിച്ച വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകയായി. വാർഡ് സമിതിയുടെ അഭ്യർത്ഥനപ്രകാരം എത്തിച്ചേർന്ന കല്ലാച്ചി ഐ എച്ച് ആർ ഡി യിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളാണ്ശുചിത്വ ഗ്രേഡിങ് പ്രവർത്തനം പൂർത്തിയാക്കിയത്.

## Article Content

**നാദാപുരം :** ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ 543 വീടുകൾ കയറിയിറങ്ങി ഓരോ വീടിന്റെയും ശുചിത്വ നിലവാരം നിർണയിച്ച വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകയായി. വാർഡ് സമിതിയുടെ അഭ്യർത്ഥനപ്രകാരം എത്തിച്ചേർന്ന കല്ലാച്ചി ഐ എച്ച് ആർ ഡി യിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളാണ്ശുചിത്വ ഗ്രേഡിങ് പ്രവർത്തനം പൂർത്തിയാക്കിയത്.

മുൻകൂട്ടി തയ്യാറാക്കി മുഴുവൻ വീടുകളിലും എത്തിച്ച 8 ഗ്രേഡിങ് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വീടുകളുടെ വൃത്തി നിലവാരം നിർണയിച്ചത്.

പതിമൂന്നാം വാർഡിനെ സമ്പൂർണ്ണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് 18 സ്ക്വാഡുകളായി,54 എൻ എസ് എസ് വളണ്ടിയർമാരും, അത്രയും പ്രാദേശിക വളണ്ടിയർമാരും ചേർന്ന് 4 മണിക്കൂർ സമയം കൊണ്ട് 543 വീടുകളുടെ ശുചിത്വ നിലവാര നിർണയം നടത്തിയത്.

38% വീടുകൾ എ പ്ലസ് ,58% എ,3% ബി,1% സി എന്നിങ്ങനെ ഗ്രേഡുകൾ നേടി.2024 ജനുവരി ഒന്നിന് പതിമൂന്നാം വാർഡിന് സമ്പൂർണ്ണ ശുചിത്വ വാർഡായി പ്രഖ്യാപിക്കും.

മെമ്പർ ടി ലീന, വാർഡ് സമിതി അംഗങ്ങളായ പി കുഞ്ഞിരാമൻ, എസ് എം അഷറഫ്, കെ നാരായണൻ, എ കെ ഹരിദാസൻ, കെ രാജൻ, അഭിലാഷ് എ കെ, കെ സി ലിനീഷ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിതിൻ എസ്, വിനു പ്രസാദ്, വളണ്ടിയർ ലീഡർ മുഹമ്മദ് അൻസിൽ, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/171147/students-cleanliness-country-students-determining-cleanliness-standard-each-house)